ചങ്ങരം കുളം : ആയിരത്തോളം വിദ്യാർത്ഥികൾ അണിനിരന്ന് പന്താവൂർ ഇർശാദ് നടത്തിയ മീലാദ് സ്നേഹസന്ദേശ വാഹന ഘോഷയാത്രക്ക് മധുര പലഹാരവുമായി ആലങ്കോട് കിഴിയപ്പുറത്ത് ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി.
ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ എം.പി. സുന്ദരൻ വി.വി.മോഹനൻ സി.കെ.ബാബു. റിട്ട:എസ്.ഐ. കെ വി ശിവശങ്കരൻ , സുരേഷ് മണി.എന്നിവർക്ക് പുറമെ മഹല്ല് സെക്രട്ടരി കുഞ്ഞിമോൻ ഹാജി യുടെ നേതൃത്വത്തിൽ പ്രദേശവാസികളും നേതൃത്വം നൽകി. മതേതര മന്ത്രം ഉണർത്തുന്ന ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകാൻ മുന്നോട്ടു വന്ന ക്ഷേത്രഭാരവാഹികളേയും നാട്ടുകാരെയും അഭിനന്ദിച്ചും നന്ദി അറിയിച്ചും
ഇർശാദ് ഭാരവാഹികളായ സിദ്ധീഖ് മൗലവി അയിലക്കാട് വി വി അബ്ദുറസാഖ് ഫൈസി. വാരിയത്ത് മുഹമ്മദലി . പി പി നൗഫൽ സഅദി. ഹസൻ നെല്ലിശ്ശേരി എന്നിവർ പ്രസംഗിച്ചു.