പൊന്നാനി: ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് എംഎസ്എഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവന്ദനം സംഘടിപ്പിച്ചു......
അകക്കണ്ണിന്റെ വെളിച്ചത്തിൽ വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചം പകർന്ന് നൽകുന്ന തൃക്കാവ് ഗവ ഹൈസ്‌കൂളിലെ അധ്യാപകരായ വി ജി മുകുന്ദൻ മാസ്റ്ററെയും,പി എം ഷാജി മോൻ മാസ്റ്ററെയുമാണ്
അധ്യാപക ദിനത്തോടനുബന്ധിച്ച് എം എസ് എഫ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്....
ഈ അധ്യാപകരുടെ അധ്യാപനവും പൊതുജീവിതവും സമൂഹത്തിന് മാതൃകയയും പ്രജോധനവുമാണെന്ന് അനുമോദന പരിപാടിയിൽ എം.എസ്.എഫ് നേതാക്കൾ അഭിപ്രായപ്പെട്ടു. എംഎസ്എഫ് മുനിസിപ്പൽ പ്രസിഡന്റ് സി അസ്‌ലം അധ്യക്ഷത വഹിച്ചു...
എം എസ് എഫ് മലപ്പുറം ജില്ലാ സെക്രട്ടറിയും പൊന്നാനി നഗരസഭാ പ്രതിപക്ഷ നേതാവുമായ ഫർഹാൻ ബിയ്യം ഉദ്ഘാടനം ചെയ്തു. എം എസ് എഫ് നിയോജകമണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ മുജീബ് റഹ്മാൻ, മുനിസിപ്പൽ ജനറൽ സെക്രട്ടറി സി സഫാന, സബീൽ ബിയ്യം, നാസിൽ പുതുപൊന്നാനി, അജ്മൽ മുക്കാടി തുടങ്ങിയവർ നേതൃത്വം നൽകി....
പ്രധാന അധ്യാപിക ഗീത ടീച്ചർ ,സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കബീർ മാസ്റ്റർ ,റാഷിദ് മാസ്റ്റർ എന്നിവരുടെ സാന്നിധ്യത്തിലാണ് അനുമോദിച്ചത്....