പൊന്നാനി റോഡിന്റെ ശോചനീയ അവസ്ഥയിൽ വിദ്യാർത്ഥി മരിക്കാനിടായായ സംഭവത്തിൽ അടിയന്തരമായി അമൃത് പദ്ധതിപ്രകാരം പൊളിച്ച റോഡുകളുടെ പ്രവൃത്തികൾ നവംബർ ആദ്യവാരത്തിൽ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി തൂവെള്ള തുണിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നിവേദനം നൽകി.
മാസങ്ങളായി പൊടി ശല്യം രൂക്ഷമായതിനാൽ വ്യാപരികൾക്കും പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും വലിയ രീതിയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ് കയാണ്.വകുപ്പുകൾ തമ്മിലുള്ള ഏകോപനയില്ലായ്മയാണ് പദ്ധതികൾ മെല്ലേപ്പോക്കിന് പ്രധാന കാരണം.
നവംബർ ആദ്യ വാരത്തിൽ പണി പൂർത്തീകരിച്ചില്ലെങ്കിൽ പൊന്നാനിയിലെ യുവജന സംഘടനകളെയും കൂട്ടായ്മകളെയും അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് എൻ. ഫസലുറഹ്മാൻ,ജനറൽ സെക്രട്ടറി ഇല്യാസ് മൂസ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ എ റഊഫ്,മുനിസിപ്പൽ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌മാരായ കെ എം മുഹ്സിൻ,നിസാർ പി പി എന്നിവർ നേതൃത്വം നൽകി.