മദ്രസകളേയും ക്ഷേമനിധി ബോർഡ് പ്രവർത്തനങ്ങളേയും അടുത്തറിയണം: ഡയറക്ടർ ബോർഡ്

ponnani channel
By -
0

കോഴിക്കോട് : കേരളത്തിലെ മദ്റസകൾ സ്വയം പര്യപ്തമാണെന്നും ഏതെങ്കിലും തരത്തിലുള്ള സർക്കാർ സഹായത്താലല്ല ഇവ പ്രവർത്തിക്കുന്നതെന്നും. 

മാനവികത ഉയർത്തിപ്പിടിച്ചു സുതാര്യമായി പ്രവർത്തിക്കുന്നവയാണ് മദ്റസകളെന്നും ചുരുങ്ങിയ വേതനത്തിനു സേവനം ചെയ്യുന്ന മദ്റസാദ്ധ്യാപകർക്ക് അംശാദായമടച്ച് നിയമാനുസൃതമായി ക്ഷേമ നിധിയിലൂടെ ആശ്വാസം നൽകുന്ന പ്രവർത്തനമാണ് ബോർഡ് നിർവ്വഹിക്കുന്നതെന്നും കോഴിക്കോട് ഓഫീസിൽ ചേർന്ന മദ്റസാദ്ധ്യാപക ക്ഷേമനിധി ബോർഡ് യോഗം അഭിപ്രായപ്പെട്ടു. 

മദ്റസകളുടെ പ്രവർത്തനത്തിനുവിഘാതമാകുന്ന തരത്തിലുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടു കത്തയക്കാനും തീരുമാനിച്ചു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എട്ടു മദ്റസാ വിദ്യാഭ്യാസ ബോർഡ് പ്രതിനിധികളുടെ യോഗം ഒക്ടോബർ 19 ശനിയാഴ്ച കാലത്ത് 10 മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ചേർന്നു വിപുലമായ വിശദീകരണ സമ്മേളനത്തിനു രൂപം നൽകും ചെയർമാൻ കാരാട്ട് റസാക്ക് Ex MLA അദ്ധ്യക്ഷത വഹിച്ചു. ഉമർ ഫൈസി മുക്കം യാഅഖൂബ് ഫൈസി, പി കെ മുഹമ്മദ് ഹാജി, സിദ്ധീഖ് മൗലവി അയിലക്കാട് , ഒ പി ഐ കോയ, അബ്ദുല്ലത്വീഫ് കരുമ്പുലാക്കൽ, ഒ ഒ ശംസു , ചീഫ് എക്സി. ഓഫീസർ പി എം ഹമീദ് പ്രസംഗിച്ചു. ഹാരിസ് ബാഫഖി തങ്ങൾ നന്ദി പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)