പൊന്നാനിയിൽ പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് കഞ്ചാവ് വിൽപന നടത്തിയ രണ്ട് പേരെ പൊന്നാനി പോലിസ് പിടികൂടി

ponnani channel
By -
0
വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന ലഹരി മാഫിയ സംഘത്തിലെ രണ്ട് പേരെ ഇന്ന് ചമ്രവട്ടം ജംഗ്ഷനിലെ ഒഴിഞ്ഞ ബിൽഡിങിലെ രണ്ടാം നിലയിൽ നിന്ന് പോലീസ് രഹസ്യ നീക്കത്തിലൂടെ പിടികൂടി.പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് കഞ്ചാവ് പൊതി വിൽപന നടത്താൻ ശ്രമിക്കവേ പൊന്നാനി നരിപറമ്പിൽ വാടകക്ക് താമസിക്കുന്ന മുക്ഞ്ഞിമൂസക്കാനകത് സിദ്ദീഖ് മകൻ ബാത്തിഷ എന്ന പുല്ല് ബാത്തി 46 വയസ്സ് , പൊന്നാനി പള്ളിപ്പടിയിൽ താമസിക്കുന്ന ചെറുവളപ്പിൽ ഷബീറിൻ്റെ മകൻ ഷഹീർ 22 വയസ്സ് എന്നിവരെയാണ് പോലിസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇവരിൽ നിന്നും പ്ലാസ്റ്റിക് കവറിൽ പൊതികൾ ആക്കിയ അരക്കിലോ കഞ്ചാവ് കണ്ടെത്തി .

ഇവരിൽ നിന്നും കഞ്ചാവ് വാങ്ങാൻ എത്തിയ വിദ്യാർത്ഥിയെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു.എസ്ഐ മാരായ അരുൺ . ആർ യു, രാജേഷ് എസ് , എ എസ്ഐ എലിസബത്ത്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽ വിശ്വൻ , സജുകുമാർ,നാസർ,പ്രശാന്ത് കുമാർ സിവിൽ പോലീസ് ഓഫീസർ ആനന്ദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പിടിയിലായ പ്രതികളിൽ ബാദുഷ നിരവധി തവണ കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ട്.

പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു. കവചം എന്ന പേരിൽ പൊന്നാനി പോലിസും പൊന്നാനി കോസ്റ്റൽ പോലിസും ചേർന്ന് നടത്തിയ ബോധവത്കരണ പരിപാടികളുടെ ഭാഗമായി പൊതുജനങ്ങളുടെ സഹകരണത്തോടെ വരും ദിവസങ്ങളിലും ലഹരി മാഫിയ സംഘത്തിനെതിരെ ശക്തമായ നടപടികൾ തുടരുന്നതാണ് എന്ന് പൊന്നാനി കോസ്റ്റാൽ പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിൽ പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുതേടത്തും അറിയിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)