ഓപ്പറേഷൻ സീറോ റാബീസ് രണ്ടാം ഘട്ട ഓപ്പറേഷന് തയ്യാറെടുത്ത് നഗരസഭ.

ponnani channel
By -
0
തെരുവുനായകളുടെ എണ്ണവും , ആക്രമണവും നഗരവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് സമ്പൂർണ പേവിഷവിമുക്തനഗരമായി പൊന്നാനിയെ മാറ്റാനൊരുങ്ങുകയാണ് നഗരസഭ.

ഓപ്പറേഷൻ സീറോ റാബീസ് രണ്ടാം ഘട്ട പ്രവർത്തിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പും നഗരസഭയും സംയുക്തമായി അതി തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുകയും മുഴുവൻ തെരുവുനായ്കൾക്കും ആന്റി റാബീസ് വാക്സിൻ നൽകുകയും നഗരസഭയെ പേവിഷവിമുക്തനഗരമാക്കി മാറ്റുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

രണ്ടാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജനന നിയന്ത്രണത്തിനുള്ള ABC പ്രോഗ്രാം നടപ്പാക്കും.
ഓപ്പറേഷൻ സിറോ റാബീസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് കൂടിയാലോയിക്കുന്നതിനായി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, വികസന സ്ഥിരം സമിതി ചെയർപേഴ്സൺ അജീന ജബ്ബാർ , ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീന സുദേശൻ , ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ മുഹമ്മദ് ബഷീർ, സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ ഷീജ, ഡോക്ടർമാരായ അംഗിരസ്, വിനീത്, നഗരസഭ സെക്രട്ടറി സജിറൂൺ, ഹെൽത്ത് സൂപ്പർവൈസർ ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)