എം ഐ സ്കൂളിൽ ജൂനിയർ ഐ.എ.എസ് ക്ലാസുകൾ നവംബർ രണ്ടിന് ആരംഭിക്കും

ponnani channel
By -
0
പൊന്നാനി: പൊന്നാനി താലൂക്ക് കേന്ദ്രീകരിച്ച് പെരിന്തൽമണ്ണ ക്രിയ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയുടെ സഹകരണത്തോടെ പൊന്നാനി എം.ഐ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനായി ആരംഭിച്ച സ്റ്റെപ്സ് വിഷൻ 2030 പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജൂനിയർ ഐ.എ.എസ്, ഐ.എ.എസ് ഫൗണ്ടേഷൻ കോഴ്സുകളുടെ ക്ലാസുകൾ നവംബർ രണ്ടിന് ആരംഭിക്കും.

 പൊന്നാനി എം.ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് ക്ലാസുകൾ നടത്തുന്നത്. നാല് മാസം ദൈർഘ്യമുള്ള 80 മണിക്കൂർ സ്പെഷ്യൽ പരിശീലനമാണ് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നത്. 

എം.ഐ ട്രൈനിംഗ് കോളേജ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച രക്ഷിതാക്കൾക്കുള്ള ഓറിയന്റേഷൻ ക്യാമ്പ് എം.ഐ സഭാ സെക്രട്ടറി എ.എം അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. സ്റ്റെപ്സ് വിഷൻ കൺവീനറും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.കെ.എം. ഷാഫി അധ്യക്ഷത വഹിച്ചു. 

കെ.എം അബ്ദുറഹിമാൻ, ടി.ടി. ഇസ്മായിൽ, ഇബ്രാഹിം മൂതൂർ, എം.ഐ ബി.എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. എം.കെ നസീറലി, വി.പി. മനാഫ് മാസ്റ്റർ, ടി. നബീൽ മാസ്റ്റർ, യു.കെ അമാനുള്ള, എം.പി. നിസാർ, എം.മുഹ്സിൻ, പി.പി. ഷംസു മാസ്റ്റർ, പി.എം ജർജീസ് റഹ്മാൻ,

 ഇ.പി. അലിഅഷ്കർ, മുഹമ്മദ് അൻസാർ വി , പി.പി. കമാലുദ്ദീൻ പ്രസംഗിച്ചു. ക്രിയ സിവിൽ സർവീസ് അക്കാദമിയുടെ ജൂനിയർ ഐ.എ.എസ് പ്രോജക്ട് കോർഡിനേറ്റർ ഗായത്രി.കെ. മേനോൻ, മെന്റർമാരായ മുഹമ്മദ് ഹാഷിർ, ഷെഹിൻ ബഷീർ, ശ്രുതി നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
 

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)