പൊന്നാനിയിലെ റോഡുകൾ മരണക്കെണിയൊരുക്കുന്നു. വെൽഫെയർ പാർട്ടി

ponnani channel
By -
0
പൊന്നാനി: പൊന്നാനിയിലെ പൊട്ടിപ്പൊളിഞ്ഞ റോഡ് കാരണം വിദ്യാർത്ഥിയുടെ ജീവൻ നഷ്ടപ്പെട്ടത് അതീവ ഗുരുതരമായ വിഷയമാണെന്നും ഇതിൽ നിന്നും ഒളിച്ചോടാൻ അധികൃതർക്ക് കഴിയില്ലെന്നും വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. 

വാട്ടർ അതോരിറ്റിക്ക് വേണ്ടി എടുത്ത കുഴികൾ നിത്യേന അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് വിദ്യാർത്ഥിയുടെ മരണം. പൊന്നാനി മണ്ഡലത്തിലെ പല ഭാഗങ്ങളും കുഴി എടുത്ത് റോഡിന്റെ പണി പൂർത്തീകരിക്കാതെ വലിയ വാഹനങ്ങൾ വരുമ്പോൾ ബൈക്കുകൾ സൈഡിലാവുകയും മെറ്റലിൽ വാഹനങ്ങൾ തെന്നി ബൈക്ക് യാത്രക്കാർ അപകടത്തിൽ പെടുകയുമാണ് ചെയ്തത്.

 ഉത്തരവാദിത്വ നിർവഹണത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥൻമാരും വരുത്തുന്ന വീഴ്ചകൾക്ക് അന്ത്യം വരുത്തി റോഡ് ടാർ ചെയ്ത് ജനങ്ങളുടെ യാത്ര സുഖകരമാക്കാൻ തയ്യാറായില്ലെങ്കിൽ വലിയ ബഹുജന സമരത്തിന് മുതിരുമെന്നും വെൽഫെയർ പാർട്ടി എക്സിയോഗം ഓർമപ്പെടുത്തി. 

മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് പൊന്നാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.വി ഖലീൽ, ടി.വി അബ്ദുറഹിമാൻ, എം.എം കദീജ, നാസർ പൊന്നാനി, എം.കെ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)