വെളിയങ്കോട് വ്യാപാര സ്ഥാപനത്തിൽ മോഷണ ശ്രമം പ്രതികൾ അറസ്റ്റിൽ..

ponnani channel
By -
0 minute read
0
വെളിയങ്കോട് എസ്ഐ പടിയിൽ ബിസ്മി ട്രെഡേഴ്‌സ് എന്ന വ്യാപാര സ്ഥാപനത്തിൽ ഇന്നലെ രാത്രിയിൽ മോഷണം നടത്താൻ ശ്രമിച്ച വെളിയങ്കോട് എസ്ഐ പടി സ്വദേശികളായ കൊട്ടിലിങ്ങൽ മുഹമ്മദിൻ്റെ മകൻ യാഹൂ 27 വയസ്സ്, അത്തീക്ക നൗഷാദിൻ്റെ മകൻ അൻഷാദ് 26 വയസ്സ് , കാളിയാരകത് കാക്കതറയിൽ മുഹമ്മദിൻ്റെ മകൻ 26 വയസ്സുള്ള ജാസിബിൻ മുഹമ്മദ് എന്നീ പ്രതികളെയാണ് പൊന്നാനി പോലിസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ എസ്ഐ അരുൺ RU,സീനിയർ സിവിൽ പോലീസ് ഓഫീസർ നാസർ, ഗഫൂർ സിവിൽ പോലിസ് ഓഫീസർ മഹേഷ് മോഹൻ എന്നിവരടങ്ങിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ കുന്നംകുളം വടക്കാഞ്ചേരി പോലിസ് സ്റ്റേഷനുകളിൽ മോഷണ കേസുകളിൽ പ്രതികളാണ്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)