തിരൂർ : വിദ്യാർഥികളിൽ ധാർമിക മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പുതിയ കാലത്ത് ധാർമിക മത വിദ്യാഭ്യാസങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന മദ്രസകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര നീക്കം അപകടകരമെന്ന് എംഎസ്എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ഹൈസ്കൂൾ ഹയർസെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത സമ്മേളനത്തിൽ
കെ. എൻ .എം സംസ്ഥാന സെക്രട്ടറി ഡോ എ. ഐ അബ്ദുൽ മജീദ് സ്വലാഹി ഉദ്ഘാടനം ചെയ്തു. എം. എസ്. എമ്മി ന്റെ കരിയർ വകുപ്പിന്റെ ഭാഗമായി പുതിയ സിവിൽ സർവീസ് കോച്ചിംഗിൻ്റെ ലോഞ്ചിങ്ങും നടന്നു. എം .എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ കോട്ടക്കൽ അധ്യക്ഷനായി.
ഉദ്ഘാടന കെ.എൻ. എം ജില്ലാ ജോയിൻ്റ് സിക്രട്ടറി എൻ .കെ സിദ്ധീഖ് അൻസാരി ,എം.എസ്. എം സംസ്ഥാന സെക്രട്ടറി സുഹ്ഫി ഇമ്രാൻ സ്വലാഹി , ലത്തീഫ് തിരൂർ പ്രസംഗിച്ചു. വിശ്വാസ വിശുദ്ധി , കലാലയ സംസ്കാരം , ധാർമികത പുതു തലമുറയിൽ , മാതാപിതാക്കൾ, കരിയർ ഗൈഡൻസ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
പി കെ സകരിയ സ്വലാഹി ഡോ പി കബീർ,സുബൈർ തെക്കുമുറി, സലീൽ മദനി, അംജദ് എടവണ്ണ, ഉസ്മാൻ മിഷ്കാത്തി, മുഹമ്മദ് അമീർ,അലി ശാക്കിർ മുണ്ടേരി അബ്ദുൽ വാജിദ് അൻസാരി, ബാത്തിഷ് മദനി,അദ്നാൻ, മുഹമ്മദ് അൻസബ് സ്വബാഹി, ജസിൻ റോഷൻ,അമാൻ താനാളൂർ, ലബീബ് വാരണാക്കര, ഹാനി കളിയാട്ടുമുക്ക്,അർഷദ് സമാൻ സ്വലാഹി, മുഹ്സിൻ കമാൽ, അൽത്താഫ് കളിയാട്ടമുക്ക് എന്നിവർ വിവധ സെഷനുകളിൽ വിഷയം അവതരിപ്പിച്ചു.
സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന ഗ്രാൻഡ് ഫിനാലെ ഹൈ ക്വിസ് ,കാലിഗ്രഫി, പ്രമോ വീഡിയോ, മാഗസിൻ തുടങ്ങീ മത്സരങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.സി ആർ ഇ തുടർ മതപഠനത്തിൻ്റെ കീഴിൽ പുതിയ സിലബസ് പ്രകാശനവും വെബ് സൈറ്റ് ലോഞ്ചിങ്ങും നടക്കുകയുണ്ടായി.