ഡെപ്യൂട്ടി തഹസിൽദാറെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ

ponnani channel
By -
1 minute read
0

തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10,30000 രൂപ തട്ടിയെടുത്ത കേസിൽ രണ്ടത്താണി സ്വദേശികളായ രണ്ടുപേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. 

പൂവഞ്ചിന സ്വദേശി പാലക്കൽ മുഹമ്മദ് അജ്മൽ (34) രണ്ടത്താണി സ്വദേശി തയ്യിൽ മുഹമ്മദ് ഫൈസൽ(43) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. 

തഹസിൽദാറെ നിരന്തരം ഭീഷണിപ്പെടുത്തി മൂന്ന് തവണകളായിട്ടാണ് പ്രതികൾ പണം കൈക്കലാക്കിയത്..

 പണം കൈ കലാക്കിയതിനുശേഷം പ്രൈവറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി എന്ന പേരിൽ തഹസിൽദാറെ വിളിച്ച് ഭീഷണിപ്പെടുത്തുകയും മാനസിക സമ്മർദ്ദത്തിൽ ആക്കുകയും ചെയ്തതിനെ തുടർന്നാണ് നാട്ടിൽ നിന്നും പോകാൻ നിർബന്ധിതനായത്. പ്രതികളിൽ ഒരാൾ കഴിഞ്ഞ ആറാം തീയതി വിളിച്ച് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് തഹസിൽദാർ തിരൂരിൽ നിന്നും മംഗലാപുരത്തേക്ക് പോയത്.

 പിന്നീട് വെള്ളിയാഴ്ച രാത്രിയിൽ തിരിച്ചെത്തി പോലീസിന് മൊഴി നൽകിയ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ മറ്റൊരു പ്രതിക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു. 

പിടിയിലായ പ്രതികൾ മുൻപ് അടിപിടി കേസുകളിൽ ഉൾപ്പെട്ടവരാണ്. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)