പൊന്നനി. തൊഴിൽ വകുപ്പിൽ തവണകളായി അടക്കാൻ സൗകര്യംഉണ്ടായിരുന്ന ലെബർസെസ്സ് തദ്ദേശ വകുപ്പ് ഏറ്റെടുത്ത്
ഒറ്റത്തവണയായി അടച്ചാൽ മാത്രം കെട്ടിട/വീട് നമ്പറും വ്യാപാര ലൈസൻസും അനുവദിക്കുകയുള്ളൂ എന്ന അനീതി അവസാനിപ്പിച്ച് ഈ തുക യഥാർത്ഥ അവകാശികൾക്ക് ലഭിക്കാൻ സെസ്സ് പിരിവ് തൊഴിൽ വകുപ്പിന് തന്നെ തിരിച്ചു നൽകണമെന്ന് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പൊന്നാനി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.
വ്യാപാര മേഖലയെയും കെട്ടിട വ്യവസായത്തെയും തകർക്കുന്ന വാടകക്ക് 18%GST എന്ന പുതിയ ഉത്തരവ് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയുടെ വയനാട് കൈത്താങ്ങ് പദ്ധതി വിജയിപ്പിക്കും. ചങ്ങരംകുളം യൂണിറ്റിന്റെ ആദ്യഘടൂ 50.000 രൂപ സംസ്ഥാന നേതാക്കൾക്ക് കൈമാറി.സംസ്ഥാന സെക്രട്ടറി ചങ്ങരംകുളം മൊയ്തുണ്ണി ഉദ്ഘാടനം ചെയ്തു
ജില്ല സീനിയർ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ ഫാറൂഖി അധ്യക്ഷത വഹിച്ചു സംസ്ഥാന വർക്കിംഗ് സെക്രട്ടറി പി പി അലവിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി ജില്ലാ വർക്കിംഗ് പ്രസിഡണ്ട് എം പി ഫസൽ മുഹമ്മദ് G S T ബോധവൽക്കരണ ക്ലാസ് എടുത്തു
ജില്ലാ സെക്രട്ടറി മുഹമ്മദ് യൂനുസ് മോഹനൻ പുഴപ്രം വെളിയംകോട് എം കുഞ്ഞുമോൻ (പ്രസി) അഡ്വക്കേറ്റ് മുസ്തഫ പെരുമ്പടപ്പ് പി ഹിസ്ബുറഗിമാൻ എടപ്പാൾ അഡ്വക്കേറ്റ് ലക്ഷ്മി ഉമ്മർ സബാന രാജൻ തലക്കാട് എന്നിവർ പ്രസംഗിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍