പൊന്നാനി നഗരസഭയിലെ പ്രധാന ആശുപത്രിയായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആശുപത്രിയിൽ കൂട്ടിരിപ്പുകാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു മാതൃ ശിശു ആശുപത്രി സൂപ്രണ്ട് ഡോക്ടർ ശ്രീജയ്ക് മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി നിവേദനം നൽകി.
കൂട്ടിരിപ്പുകാർക്ക് വേണ്ട ആധുനിക രീതിയിലുള്ള ടോയ്ലറ്റ് സംവിധാനം ഏർപ്പെടുത്തുക,ദൂരെ സ്ഥലങ്ങളിൽ നിന്നും വരുന്ന കൂട്ടിരിപ്പുകാർക്ക് ആവശ്യമായ കുളിമുറി സംവിധാനം ഒരുക്കുക, ബ്ലഡ് ബാങ്ക്, NICU സംവിധാനം ഉടൻ നടപ്പിൽ വരുത്തുക എന്നീ ആവശ്യങ്ങളിൽ അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് എൻ. ഫസലുറഹ്മാൻ
ജനറൽ സെക്രട്ടറി ഇല്യാസ് മൂസ,നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എ എ റഊഫ്,മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി അൻസാർ പുഴമ്പ്രം,
എം എസ് എഫ് മുനിസിപ്പൽ പ്രസിഡന്റ് അസ്‌ലം സി.എന്നിവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍