ലുട്ടാപ്പിയെ കുപ്പിയിലാക്കി പൊന്നാനി പോലീസ്

ponnani channel
By -
0 minute read
0

പൊന്നാനിയിലെ ലഹരി ,അക്രമ കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ ക്രിമിനൽ പൊന്നാനി എഴുകുടിക്കൽ സിദ്ദീഖിൻ്റെ മകൻ 30 വയസുള്ള ഷമീം എന്ന ലുട്ടാപ്പി ഷമീമിനെ കാപ്പ പ്രകാരം ആറു മാസത്തേക്ക് തടവിലാക്കി,

പൊന്നാനിയിൽ ആയുധങ്ങൾ ഉപയോഗിച്ച് അക്രമം ലഹരി വിൽപനയെ ചോദ്യം ചെയ്തവരെ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കൽ,കൊട്ടേഷൻ,തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തൽ ,യാത്രക്കാരെ ഭീഷണി പ്പെടുത്തി പണം തട്ടൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപെട്ട പ്രതിയാണ് ലുട്ടാപ്പി ഷമീം. 

മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥന്റെ റിപ്പോർട്ടിന്മേൽ ആണ് മലപ്പുറം ജില്ലാ കളക്ടർ പ്രതിക്കെതിരെ കാപ്പ ചുമത്തി ഉത്തരവ് ഇറക്കിയത്.

 തിരൂർ ഡിവൈഎസ്പി എൻ. രാധാകൃഷ്ണന്റെ നിർദേശത്തുടർന്ന് പൊന്നാനി പോലിസ് തവനൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ് വരികയായിരുന്ന ഷമീമിനെ കാപ്പ തടവുകാരെ പാർപ്പിക്കുന്ന വിയ്യൂർ ജയിലിലേക്ക് മാറ്റിയത് .
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)