ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ കേരള സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള പൊന്നാനി ഉപജില്ലാ തല കലാമേളക്ക് തിങ്കളാഴ്ച തിരി തെളിയും.

ponnani channel
By -
2 minute read
0
പൊന്നാനി : ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ കേരള സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള പൊന്നാനി ഉപജില്ലാ തല കലാമേളക്ക് തിങ്കളാഴ്ച തിരി തെളിയും.


നവംമ്പർ 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ 
പൊന്നാനി ഏ വി ഹയർ സെക്കൻ്ററി സ്കൂളിലും ന്യു എൽ പി സ്കൂളിലുമായാണ് മേള നടക്കുക. 

തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിൻ്റെ അദ്ധ്യക്ഷതയിൽ പി നന്ദകുമാർ എം എൽ എ മേള ഉദ്ഘാടനം ചെയ്യും.

സംഘാടക സമിതി ജനറൽ കൺവീനർ പി സുരേഷ് ബാബു സ്വാഗതം പറയുന്ന ചടങ്ങിൽ എ ഇ ഒ കെ ശ്രീജ കലോത്സവ വിശദികരണം നടത്തും.

ദേശീയ പുരസ്കാര ജേതാവ് വയലിൻ വിസ്മയം കുമാരി ഗംഗ ശശിധരനുള്ള അനുമോദനവും വയലിൻ കച്ചേരി അവതരണവും നടക്കും.

പ്രചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലോത്സവ ലോഗോ ക്ഷണിച്ചതിൽ മികവ് പുലർത്തിയ തൃക്കാവ് ജി എച്ച് എസ് എസ് 10-ാം ക്ലാസിലെ എം പി ഷഹൽ എന്ന വിദ്യാർത്ഥിയെയും ആദരിക്കും.

മേളയുടെ ഒന്നാം ദിവസം ഒന്നാം വേദിയിൽ കാലത്ത് 10 മണിക്ക് "ലോമി " എന്ന പേരിൽ ഭിന്നശേഷി കലാമേള 
നോവലിസ്റ്റ് കെ. ടി സതീശൻ ഉദ്ഘാടനം ചെയ്യും.

9 പ്രധാന വേദികളും 15 ഓളം ഓഫ് സ്റ്റേജികളിലുമായാണ് മത്സരം നടക്കുക.

അക്കിത്തം, നാലപ്പാട്ട് നാരായണമേനോൻ, ഇടശ്ശേരി, ശൈഖ് സൈനുദ്ധീൻ മഖ്ദൂം, ബാലമണിയമ്മ, എം ഗോവിന്ദൻ, കമലസുരയ്യ , കടവനാട് കുട്ടികൃഷ്ണൻ, തുടങ്ങിയ എഴുത്തുകാരുടെ നാമഥേയത്തിലാണ് പ്രധാന സ്റ്റേജുകൾ അറിയപ്പെടുക.
  303 ഇനങ്ങളിലായി 5614 കലാപ്രതിഭകൾ മാറ്റുരക്കും.

   ഓരോ കലകളിലും പ്രാവീണ്യമുള്ളവരെ ഉൾപ്പെടുത്തി 160 ഓളം വരുന്ന വിധി കർത്താക്കൾ വിവിധ ജില്ലകളിൽ നിന്നടക്കം വിധി നിർണ്ണയത്തിന് എത്തുന്നുണ്ട്.

വിധി നിർണ്ണയം പ്രഖ്യാപിച്ച ഉടൻ www.kalolsavam.net എന്ന വെബ്സൈറ്റിലൂടെ എല്ലാവർക്കും ഫലഫറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ആദിവാസി ഗോത്രകലകളായ മംഗലം കളി,പണിയ നൃത്തം, മലപുലയാട്ടം, ഇരുള നൃത്തം 
എന്നിവ ആദ്യമായി കലോത്സവ വേദിയിൽ എത്തുന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്.

പങ്കെടുക്കുന്ന കലാ പ്രതിഭകളും എസ്കോർട്ടിംഗ് അധ്യാപകരും സംഘാടകരുമടക്കം ദിവസവും 2500 ഓളം പേർക്ക് 

" രുചി മേളം " എന്ന പേരിൽ ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണം വിളമ്പും.

മെഡിക്കൽ പവലിയൻ, ഹെൽപ്പ് ഡെസ്ക് എന്നിവയുടെ സേവനം ലഭ്യമാകും.
സ്കൂളിൽ സ്ഥാപിച്ച 30 ഓളം സി സി ടി വി കളുടെ നിരീക്ഷണത്തിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് സ്പെഷൽ വളണ്ടിയർമാരുടെ പ്രവർത്തനവും ഒരുക്കിയിട്ടുണ്ട്.

നഗരസഭ, പോലീസ്, ,ആർ ടി ഒ , എക്സൈസ്, എന്നീ വകുപ്പുകളുടെ സേവനവും ലഭ്യമാകും
മേളയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് വേണ്ടി 12 ഓളം വരുന്ന സബ്ബ് കമ്മിറ്റികളുടെ പ്രവർത്തനം .
സജീവമാണ്.
പൊന്നാനി പ്രസ്സ് ക്ലബ്ബ് ചേർന്ന പത്ര സമ്മേളനനത്തിൽ സംഘാടക സമിതി ചെയർമാൻ ശിവദാസ് ആറ്റുപുറം ജനറൽ കൺവീനർ പി സുരേഷ് ബാ

ബു, ട്രഷറർ പി വി അയ്യൂബ് , പി ടി എ പ്രസിഡണ്ട് ഇ ജി ഗണേശൻ, ജോയൻ്റ് കൺവീനർ ഇ എസ് അജിത്ത് ലൂക്ക് , സ്കൂൾ മാനേജർ കെ കെ കൃഷ്ണകുമാർ,, എച്ച് എം ഫോറം കൺവീനർ വി കെ പ്രശാന്ത്, മീഡിയ കമ്മിറ്റി ചെയർമാൻ സി പി സക്കീർ , പി കെ സതീശൻ , കെ സുഹറ , കെ വി സക്കീർ ഹുസൈൻ എന്നിവർ സംബന്ധിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)