ചമ്രവട്ടം ജംഗ്ഷനിലെ പൊടി ശല്യവും പൊന്നാനി നഗരസഭയിലെ റോഡിന്റെ ശോചനീയാവസ്ഥയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്
വ്യാപാരി വ്യവസായി ഏകോപന സമിതി എഴുവാതിരുത്തി ചമ്രവട്ടം ജംഗ്ഷനിൽ പ്രകടനവും ഉപരോധസമരവും നടത്തി.
മാസങ്ങളായി ചമ്രവട്ടം ജംഗ്ഷനിലെ യാത്രക്കാർക്കും, കച്ചവടക്കാർക്കും പൊടി ശല്യം മൂലം സ്വൈര്യമായി,
സമാധാനത്തോടെ കച്ചവടം ചെയ്യാനും യാത്ര ചെയ്യാനും പറ്റാത്ത അവസ്ഥയാണ്..
നഗരസഭയിലെ റോഡുകൾ പല സ്ഥലങ്ങളിലും വലിയ കുഴികൾ രൂപപ്പെടുകയും യാത്രക്കാർ ജീവൻ കയ്യിൽ പിടിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയിലുമാണ്.
മാസങ്ങൾക്ക് മുമ്പാണ് ഒരു സ്കൂൾ വിദ്യാർത്ഥി ബൈക്കിൽ നിന്ന് പൊന്നാനി ഗവൺമെന്റ് ആശുപത്രിക്ക് സമീപമുള്ള റോഡിലെ കുഴിയിൽ വീണ് ദാരുണമായി മരണപ്പെട്ടത്. നഗരസഭയുടെയും, nh, pwd എന്നിവരെയും ഈ വിവരങ്ങളെല്ലാം അറിയിച്ചിട്ട് പോലും ഇപ്പോൾ ശരിയാക്കാമെന്നു പറയുന്നതല്ലാതെ ഇതുവരെ ഒന്നും ശരിയാക്കാൻ
നഗരസഭക്കോ, നഗരസഭ മുൻകൈയെടുത്ത് nh, pwd വിഭാഗങ്ങളെ കൊണ്ട് എന്തെങ്കിലും ചെയ്യുവാനോ സാധിച്ചിട്ടില്ല. അൽപ്പം ടാർ മെറ്റൽ എന്നിവ ഉപയോഗിച്ച് കുഴിമടാൻ പോലും ഇവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല..
ജനങ്ങളുടെ ജീവന് ഒരു വിലയും കൽപ്പിക്കാത്ത നഗരസഭയുടെ ഉത്തരവാദിത്തമില്ലായ്മക്കെതിരെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് പ്രകടനവും ഉപരോധസമരവും നടത്തിയത്.. സമരം വ്യാപാരി വ്യവസായി ഏകോപന സമിതി എഴുവാതിരുത്തി പ്രസിഡണ്ട് അഡ്വക്കറ്റ് അബ്ദുൽ ജബ്ബാർ kp ഉദ്ഘാടനം ചെയ്തു..
സുബൈർ t. V. , ജനറൽ സെക്രട്ടറി ലാഹുൽ അമീൻ, റഫീഖ് അക്രം, മർവ റഷീദ്, ടി കെ രഘു, പൂജാ ജിതേഷ്, ഭാസ്കരൻ പി, സഞ്ജീവ് കുമാർ t. എന്നിവർ പ്രകടനത്തിനും സമരത്തിനും നേതൃത്വം നൽകി.