പൊന്നാനി : വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനും യുവാക്കളിലെ അനാരോഗ്യ പ്രവണതകൾക്കുമെതിരെ ബോധവത്ക്കരണമുൾപ്പടെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സാന്ത്വന സേവനരംഗം സജീവമാക്കുന്നതിനുവേണ്ടിയാണ്പൊന്നാനി ജനകീയ കൂട്ടായ്മ കൺവെൻഷൻ സംഘടിപ്പിച്ചത്.
മസ്ജിദ് മുസമ്മിൽ ഇജാബ പരിസരത്ത് നടന്ന പരിപാടി ജനകീയ കൂട്ടായ്മ ചെയർമാൻ കെ.എം മുഹമ്മദ് കാസിം കോയ ഉദ്ഘാടനം ചെയ്തു.
ട്രഷറർ ഇ കെ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖ് മൗലവി അയിലക്കാട്, കൺവീനർ ഏവി ഉമ്മർ , ഷാഹുൽ ഹമീദ് മൗലവി , ഇസ്മായീൽ അൻവരി, ഫളലു റഹ്മാൻ മൗലവി, അബ്ദുൽ സലാം, ഖബീർ, ഉസൈ മത്ത് ,എന്നിവർ സംസാരിച്ചു