പൊന്നാനി നഗരസഭയിലെ റോഡിന്റെ ശോചനീയാവസ്ഥ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പൊന്നാനി റോഡ് വ്യാപാരികൾ ഉപരോധിക്കും

ponnani channel
By -
0
പൊന്നാനി നഗരസഭയിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ 9-11-2024 ശനിയാഴ്ച ചമ്രവട്ടം ജംഗ്ഷനിലെ പൊന്നാനി റോഡ് വ്യാപാരികൾ ഉപരോധിക്കുന്നു.

 സമാധാനത്തോടെ കച്ചവട സ്ഥാപനത്തിലേക്ക് കടന്നു വരുവാനും, പൊടി ശല്യം മൂലം സ്വൈര്യമായി കച്ചവടം ചെയ്യാനും പറ്റാത്ത അവസ്ഥയിലാണ് ഈ പ്രദേശത്തെ വ്യാപാരികൾ.

 പ്രായമായവരും, രോഗികളും പൊന്നാനി നഗരസഭയിലൂടെ ഒരിക്കൽ യാത്ര ചെയ്താൽ നിർബന്ധമായും ആശുപത്രിയിൽ പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. നഗര സഭ ഭരണസമിതിയെയും, ഉദ്യോഗസ്ഥരെയും ഇക്കാര്യം അറിയിച്ചാൽ ഉടനെ ചെയ്യാം എന്ന് പറഞ്ഞ് അല്പം കോറിവേസ്റ്റ് കൊണ്ട് റോഡിലെ കുഴിയടക്കാൻ ശ്രമിക്കുകയും ഒറ്റ മഴ കൊണ്ട് തന്നെ കോറിവേസ്റ്റ് ഒലിച്ചു പോവുകയും റോഡ് പൂർവസ്ഥിതിയിൽ ആവുകയും ചെയ്യുന്ന അവസ്ഥയാണ് 
 കോടതിപടി മുതൽ പൊന്നാനി താലൂക്ക് ആശുപത്രി വരെയും, ചന്തപ്പടി മുതൽ a v ഹൈസ്കൂൾ വരെയും,
 നഗരസഭയുടെയും ഉദ്യോഗസ്ഥരുടെയും ഈ അനാസ്ഥയ്ക്കെതിരെ ഉത്തരവാദിത്വമില്ലായ്മക്കെതിരെ വ്യാപാരി വ്യവസായയി ഏകോപന സമിതി എഴുവാതിരുത്തി ചമ്രവട്ടം ജംഗ്ഷനിലെ റോഡ് ഉപരോധിച്ചുകൊണ്ട് സമരം നടത്തുകയാണ്..

 പത്രസമ്മേളനത്തിൽ ഏകോപന സമിതി എഴുവാതിരുത്തി പ്രസിഡണ്ട് അഡ്വക്കറ്റ് അബ്ദുൽ ജബ്ബാർ കെ പി, ജനറൽ സെക്രട്ടറി ലാഹുൽ അമീൻ, മർവ റഷീദ്, റഫീഖ് അക്രം എന്നിവർ പങ്കെടുത്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)