SKSSF തിരൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഗൺ കൂട്ടകൊലയിൽ മരണപ്പെട്ട ശുഹദാക്കളുടെ ആണ്ടിനോട് അനുബന്ധിച്ച് അനുസ്മരണ പ്രാർത്ഥന സംഗമം കോരങ്ങത്ത് ജുമാ മസ്ജിദിലും കോട്ട് ജുമാ മസ്ജിദിലും സംഘടിപ്പിച്ചു.
കോരങ്ങത്ത് നടന്ന സിയാറത്തിനുo പ്രാർത്ഥനക്കും എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാ ഉപാദ്ധ്യക്ഷൻ സയ്യിദ് ഫഖ്റുദീൻ ഹസനി തങ്ങളും കോട്ട് ജുമസ്ജിദിൽ നടന്ന സിയറത്ത് പ്രാർത്ഥനക്ക് എ.എസ്.കെ. തങ്ങളും നേതൃത്വം നൽകി.
വാഗൺ കൂട്ട കൊലയിൽ മരണപപ്പെട്ട ശുഹദാക്കളെ കുറിച്ച് പഠിക്കാനുള്ള ചരിത്ര ഗവേശണ റിസർച്ച് സൻ്ററുകൾ തിരൂരിൽ കൊണ്ട് വരണം സംഗമം ആവശ്യപ്പെട്ടു.
മേഖല പ്രസിഡന്റ് പി.എ അഷ്ക്കർ ഫൈസി ചെമ്പ്ര, സെക്രട്ടറി ജംഷീദ് പൂക്കയിൽ, ഫാരിസ് ദാരിമി ചെമ്പ്ര, സംസ്ഥാന വിഖായ സമിതി അംഗം ബശീർ മുത്തൂർ, ജില്ലാ വിഖായ ചെയർമാൻ മുനിർ ഉണ്യാൽ,മേഖല വൈസ് പ്രസിഡന്റ്മാരായ അമീർ ഫൈസൽ പുല്ലൂർ, അബ്ദുസമദ്, ജോ. സെക്രട്ടറി ഫൈസൽ കുറ്റൂർ, വർക്കിംഗ് സെക്രട്ടറി ഷഹനാദ് മുറിവഴിക്കൽ കോരങ്ങത്ത് ജുമാ മസ്ജിദ് ഖത്തീബ് അഷ്റഫ് അഷ്റഫി, കോട്ട് ഖത്തീബ് ബശീർ ഹസനി,സിദ്ധീഖ് ഹാജി, എസ്.വൈ.എസ് സെക്രട്ടറി സലീം നടുവിലങ്ങാടി, ജോ.സെക്രട്ടറി യൂനസ് കോരങ്ങത്ത്,
ശാഫി ഫൈസി, തിരൂർ മുൻസിപ്പൽ മെമ്പർ ഷാഹുൽ ഹമീദ്, കോരങ്ങത്ത് മഹല്ല് സെക്രട്ടി KK അഹ്മദ് സാഹിബ്, അസീസ് എന്ന അത്തിക്ക , സ്വാദിഖ് കോരങ്ങത്ത്, മഹ്റൂഫ് മൂപ്പൻ ചെമ്പ്ര, മുസ്തഫ മതിലിങ്ങൽ, നിസാർ ഹാജി എന്നിവർ സംബന്ധിച്ചു.