ക്ഷാമബത്ത കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണം: കെ.പി.എസ്.ടി.എ

ponnani channel
By -
1 minute read
0

ചിത്രം 
കെ.പി.എസ്.ടി.എ വെളിയങ്കോട് ബ്രാഞ്ച് സമ്മേളനം സംസ്ഥാന നിർവാഹക സമിതി അംഗം എം.കെ.എം അബ്ദുൽ ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു.

പൊന്നാനി: അധ്യാപകരുടെയും ജീവനക്കാരുടെയും കുടിശ്ശികയായ ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വെളിയങ്കോട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സർവീസിലുള്ള മുഴുവൻ അധ്യാപകരെയും കെ ടെറ്റ് നിബന്ധനയിൽ നിന്ന് ഒഴിവാക്കണം. 
കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം എം.കെ.എം അബ്ദുൽ ഫൈസൽ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.കെ സാം അധ്യക്ഷനായി. ഉപജില്ലാ സെക്രട്ടറി കെ.എസ് സുമേഷ് മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ പ്രസിഡന്റ് സി റഫീഖ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഷജ്മ കുന്നപ്പള്ളി, പി സജ്ലത്ത്, കെ
 ജമീല, ഗീവർഗീസ്, ആബിദ നിഷി പ്രസംഗിച്ചു.
ഭാരവാഹികൾ: ഗീവർഗീസ് എം.ജെ (പ്രസിഡന്റ്) ഫാത്തിമ ബിൻഷിയ കെ (സെക്രട്ടറി) അനീഷ സേവ്യർ (ട്രഷറർ) സുഭാഷ് ഇലവത്തിങ്കൽ, ശിഹാബുദ്ധീൻ (വൈസ് പ്രസിഡന്റ്) വിദ്യ വർഗീസ്, ബിനു ബാലസുബ്രഹ്മണ്യൻ (ജോയിന്റ് സെക്രട്ടറി).
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)