ഇടതു സർക്കാർ പൊതുഖജനാവ് ദുർവ്യയം ചെയ്യുന്ന സമീപനം അവസാനിപ്പിക്കുക.:sdpi

ponnani channel
By -
1 minute read
0
ഇടതു സർക്കാർ പൊതുഖജനാവ് ദുർവ്യയം ചെയ്യുന്ന സമീപനം അവസാനിപ്പിക്കുക.:sdpi 
പൊന്നാനി : കരുതലും കൈത്താങ്ങും എന്നപേരിൽ പൊതുജന പരാതി പരിഹാര അദാലത്ത് ഇന്ന് പൊന്നാനി mes കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരുന്നു. 

 കേരളത്തെ ഇളക്കി മറിച്ചു എന്നു സിപിഎം അവകാശപ്പെടുന്ന നവ കേരള സദസ്സിൽ കൊടുത്തിട്ടുള്ള ഭൂരിഭാഗം അപേക്ഷകൾക്കും ഇന്നും പരിഹാരമാകാതെ തുടരുമ്പോൾ വീണ്ടും ഇത്തരം അദാലത്തുകളിലൂടെ പിണറായി ഗവണ്മെന്റ് ജനങ്ങളെ പരിഹസിക്കുകയാണ്. 

ഇന്നു നടന്ന അദാലത്തിൽ മന്ത്രിയും പരിവാരങ്ങളും ഉച്ചക്ക് മുൻപേ മടങ്ങി എന്നത് വളരെ ശ്രേദ്ധേയമാണ്. കാരണം വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് അദാലത്തിനെത്തിയത്. പൊന്നാനി പോലെ ഒരു തീരദേശ മേഖലയിലും താലൂക്കിന്റെ മറ്റു മേഖലയിലും പരിഹാരം കാണാൻ വ്യക്തിപരവും സാമൂഹികവുമായ ധാരാളം വിഷയങ്ങൾ ഉണ്ടായിരിക്കെ പൊതുജന ങ്ങൾക്ക് ഇടതു സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവുകൂടിയാണ് ഇന്നത്തെ അദാലത്തിന്റെ പരാജയകാരണം.

അദാലത്തു മായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള ചിലവുകൾ നാം കാണാത്തിരുന്നുകൂടാ. സ്റ്റേജ് അനുബന്ധസംവിധാനങ്ങൾ, പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യ മേഖലയിലുള്ളവർ, കളക്ടർ മുതൽ താഴോട്ട് തഹസീൽദാർ, ഡെപ്യൂട്ടി തഹസീൽദാർമാർ, വില്ലേജ് ഓഫീസർമാർ, വില്ലേജ് താലൂക് ജീവനക്കാർ തുടങ്ങി ആളുകളുടെ സേവനം അതാത് ഓഫീസുകളിൽ നഷ്ടപ്പെടുത്തിയതു വഴി പൊതുഖജനാവ് ഇടതു സർക്കാർ ദുർവ്യായം ചെയ്യുകയാണ് എന്നും sdpi മുനിസിപ്പൽ പ്രസിഡന്റ്‌ പി പി സക്കീർ ആരോപിച്ചു 

മുൻസിപ്പൽ പ്രവർത്തകസമിതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മുനിസിപ്പൽ സെക്രട്ടറി മുത്തലിബ്, ജമാൽ, അജ്മൽ,മുസ്തഫ, സത്താർ തുടങ്ങിയവർ പങ്കെടുത്തു. ഫൈസൽ ബിസ്മി നന്ദി പ്രകാശിപ്പിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)