പി കെ എസ് ഏരിയ സംഘടനാ കൺവെൻഷൻ സംഘടിപ്പിച്ചു.
പട്ടികജാതി ക്ഷേമ സമിതി പൊന്നാനി ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ കുറ്റിക്കാട് എൻജിഒ യൂണിയൻ ഹാളിൽ വച്ച് . സംഘടനാ കൺവെൻഷൻ സംഘടിപ്പിച്ചു.
പി കെ എസ് ജില്ലാ സെക്രട്ടറി പി പി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെസിതാമി അധ്യക്ഷതവഹിച്ചു.
ഏരിയാ സെക്രട്ടറി ശിവദാസ് ആറ്റുപുറം പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി മെമ്പർ പി കെ സുബ്രഹ്മണ്യൻ പി കെ സുബ്രഹ്മണ്യൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു .
സിപിഎം ഏരിയ സെക്രട്ടറി സിപി മുഹമ്മദ് കുഞ്ഞ് ജില്ലാ കമ്മിറ്റി അംഗം കെ പി മോഹനൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു .
പി ടി സുരേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സുന്ദരൻ വെളിയങ്കോട്, ശ്രീരാജ് ഈശ്വരമംഗലം,, ബിജു എരമംഗലം, അശോകൻ വെള്ളാനി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
പുതിയ വർഷത്തെ ഭാരവാഹികളായി കെ.സി. താമി (പ്രസിഡണ്ട്), കെ പി ശ്യാമള, മുരളി കാഞ്ഞിരമുക്ക് ( വൈസ് പ്രസിഡണ്ട്മാർ ,)
ശിവദാസ് ആറ്റുപുറം (സെക്രട്ടറി ), സരിത, ശശി പടിക്കത്തറയിൽ (ജോയിന്റ് സെക്രട്ടറിമാർ ,)
PT സുരേഷ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
ശശി പടിക്കത്തറ സ്വാഗതവും, സുനിൽ പത്തോടി നന്ദിയും പറഞ്ഞു.