പ്രശസ്ത ഗായിക കെ എസ് ചിത്ര ശ്രീ ആലത്തിയൂർ ഹനുമാൻ കാവിൽ ദർശനം നടത്തി.
ഡിസംബർ 28 ശനിയാഴ്ച വൈകുന്നേരം 5.30 യോടു കൂടി ക്ഷേത്രത്തിൽ എത്തിയ അവർ ശ്രീരാമസ്വാമിക്ക് പായസം നെയ്യ് വിളക്ക് ഹനുമാൻ സ്വാമിക്ക് അവിൽ നിവേദ്യം നെയ്യ് വിളക്ക് ലക്ഷ്മണസ്വാമിക്ക് നെയ്യ് വിളക്ക് പുഷ്പാഞ്ജലികൾ എന്നീ വഴിപാടുകൾ നടത്തി.
ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചിലവഴിച്ചു ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.സുനിൽ മറ്റ് ക്ഷേത്രം ജീവനക്കാർ സ്വീകരണം നൽകി