സിനിമാ കഥകളെ വെല്ലുന്ന ക്ലൈമാക്ക്സോടെ പോലിസിനെ കുഴക്കിയ പൊന്നാനിയിലെ മോഷണ കേസിൻ്റെ അന്വേഷണം

ponnani channel
By -
10 minute read
0
കഴിഞ്ഞ ഏപ്രിൽ 13 തിയ്യതി വൈകീട്ട് 4 മണിയോടെ പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപത്തു ഉള്ള പ്രവാസിയായ മനപ്പറമ്പിൽ രാജീവിന്റെ അടച്ചിട്ട വീട്ടിൽ കുത്തി തുറന്ന് മോഷണം നടത്തിയതായി വന്ന പരാതിയിൽ ഉടൻ തന്നെ പോലീസ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി ,ഏപ്രിൽ 9 തിയ്യതി രാജീവിന്റെ ഭാര്യ വിദേശത്ത് പോയതോടെ അടച്ചിട്ട വീട്ടിൽ ആണ് മോഷണം നടന്നത് ,വീട്ട് ജോലിക്കാരി പത്മാവതി ആണ് പരാതിക്കാരിയായ സ്റ്റേഷനിൽ എത്തിയത് ,ആദ്യ ഘട്ടത്തിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവൻ സ്വർണാഭരങ്ങളും മുന്തിയ ഇനം വിദേശ മദ്യക്കുപ്പികളും നഷ്ടപ്പെട്ടതായും പരാതിയിൽ പറഞ്ഞിരുന്നു ,എന്നാൽ വിദേശത്ത് ഉള്ള പരാതിക്കാരന്റെ കുടുംബം നാട്ടിൽ എത്തി വിശദമായി പരിശോധിച്ചതിൽ 550 ഓളം പവൻ സ്വർണാഭരണങ്ങളാണ് നഷ്ടപെട്ടത് എന്നറിവായി .അന്നത്തെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ ഐപിഎസ് അവർകൾ ഉടൻ തന്നെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ,ആദ്യഘട്ടത്തിൽ ഡോഗ് സ്‌ക്വാഡ് ,ഫിംഗർ പ്രിന്റ് ,ഫോറൻസിക് ,വിരലടയാള വിദഗ്ധർ എന്നിവർ പ്രാഥമിക പരിശോധന നടത്തി ,CCTV ക്യാമറ നിരീക്ഷണത്തിൽ ആയിരുന്ന വീട്ടിൽ ക്യാമറയുടെ DVR കണ്ട്രോളും മോഷ്ട്ടാവ് കൊണ്ട് പോയതായി കണ്ടെത്തി സംസ്ഥാനത്ത് തന്നെ ശ്രദ്ധ നേടിയ മോഷണ കേസ് എന്ന നിലയിൽ കേസിൻ്റെ ആദ്യ ഘട്ടത്തിൽ ജില്ലയിലെ അന്വേഷണ മികവുള്ള 60 പേരുടെ അന്വേഷണ സംഘത്തെ നിയോഗിച്ച് ആണ് അന്നത്തെ ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ ഐപിഎസ് അവർകളുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്. ആദ്യ പടിയായി CCTV DVR DISCONNECT ആയ സമയം ഏപ്രിൽ 13 പുലർച്ചെ 1 മണിയോടെ ആണെന്ന് കണ്ടെത്തി .

 തൊട്ടടുത്ത് കോമ്പൗണ്ടിൽ തന്നെ പൊന്നാനിയിലെ ഏറ്റവും തിരക്കേറിയ ഐശ്വര്യ തിയറ്റർ ഉണ്ടായതും അന്നത്തെ സൂപ്പർഹിറ്റ് ചിത്രമായ ആട് ജീവിതം തിയറ്ററിൽ അർദ്ധരാത്രിയിൽ സ്പെഷ്യൽ ഷോ അടക്കം നിരവധി ഷോകൾ ഉണ്ടായതും സിനിമക്ക് വേണ്ടി പെരുന്നാൾ സമയത്ത് ആയിരങ്ങൾ വന്ന് പോയതും അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളി ഉയർത്തി,അന്വേഷണ സംഘത്തെ ചെറു സംഘങ്ങളായി തിരിച്ചു പൊന്നാനി ,എടപ്പാൾ ,തിരൂർ ,കുറ്റിപ്പുറം ചങ്ങരംകുളം എന്നിവിടങ്ങളിലെ ടൗണുകൾ ,ബസ്സ്റ്റാൻഡ് ,ലോഡ്ജുകൾ എന്നിവ പൊന്നാനി കണ്ടനകം തീരുർ എന്നിവിടങ്ങളിലെ ബീവറേജ് ബാറുകൾ എന്നിവിടങ്ങളിലെ CCTV ദൃശ്യങ്ങൾ പരിശോധിക്കുകയും സമീപ പ്രദേശങ്ങളിൽ 5 കിലോ മീറ്റർ ചുറ്റളവിൽ ഉള്ള CCTV ദൃശ്യങ്ങളും വന്നു പോയ വാഹനങ്ങളും വാടകക്ക് താമസിക്കുന്ന ആളുകളെയും അന്യ സംസ്ഥാന തൊഴിലാളികളെയും പൊന്നാനിയിലെ ഐശ്വര്യ ,അലങ്കാർ എന്നീ തിയറ്ററിന് പരിസരത്തെ CCTV ദൃശ്യങ്ങൾ പരിശോധിക്കുകയും പൊന്നാനിയിലും പരിസരത്തും വന്ന് പോയ സംശയം തോന്നിയ 300 ഓളം ആളുകളെ ഫോണിലും നേരിട്ടും പരിശോധിക്കുകയും ചെയ്തു, രണ്ട് ദിവസം മുൻപ് ചന്തപ്പടിയിൽ ജോല്ലറി മോഷണശ്രമത്തിൽ ലഭിച്ച CCTV ദൃശ്യങ്ങളിൽ നിന്ന് മോഷണ ശ്രമം നടത്തിയ പൊന്നാനി സ്വേദേശി അസീബിനെ നാലാം ദിവസം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ അയാളല്ല എന്ന നിഗമനത്തിൽ പോലീസ് എത്തി ചേരുകയും ചെയ്തു .

തുടർന്ന് സമീപ കാലത്ത് ജയിലിലിൽ നിന്നും പുറത്തിറങ്ങിയ പ്രതികളെ കുറിച് നടത്തിയ അന്വേഷണത്തിൽ സമാന രീതിയിൽ വിദേശ മദ്യക്കുപ്പികളും CCTV DVR ഉൾപ്പടെ ഗുരുവായൂരിലെ ഒരു വീട്ടിൽ നിന്നും 4 കിലോ സ്വർണം കവർന്ന കേസിലെ പ്രതി തമിഴ്‌നാട് സ്വേദേശി ധര്മരാജിനെ കുറിച്ചും സമാന മോഷണം നടത്തിയ ജയിലിൽ നിന്നും പുറത്തിറങ്ങിയ മറ്റ് പ്രതികളെ കുറിച്ചും വ്യാപകമായ അന്വേഷണം നടത്തി ,സാധാരണ മോഷണ കേസുകളിൽ നിന്നും ലഭിക്കുന്ന പോലെ പ്രതിയിലേക്ക് എത്താൻ വേണ്ട സിസിടിവി ദൃശ്യങ്ങളോ വാഹനങ്ങളോ,പ്രത്യക്ഷ സൂചനകളോ ഒന്നും തന്നെ കിട്ടിയിട്ട് ഇല്ലാത്ത അപൂർവ്വം കേസുകളിൽ ഒന്നായിരുന്നു പൊന്നാനിയിലേത്.

അത് കൊണ്ട് തന്നെ പരാതിക്കാരോട് ബന്ധപ്പെട്ട ആളുകളിലേക്കും അന്വേഷണ സംഘം എത്തി , വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രതികളെ കണ്ടെത്തുന്നതിനായി പരിശ്രമിച്ചെങ്കിലും ഇതിനിടെ ലോക് സഭ തിരഞ്ഞെടുപ്പും മറ്റും അടിയന്തിര പ്രാധാന്യം ഉള്ള ഡ്യൂട്ടികൾ ആയതിനാൽ വേണ്ടത്ര തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ കേസിലേക്ക് അന്വേഷണത്തിൻ്റെ നാൾ വഴികളിൽ സംസ്ഥാനത്ത് ഉടനീളം ഉള്ള പോലിസ് കൂട്ടായ്മ ഒത്തൊരുമയോടെ പോലിസിൻ്റെ അഭിമാന പ്രശ്നമായി മാറിയ പൊന്നാനി കേസിലേക്ക് ശ്രദ്ധ നൽകുകയും വിവിധ സ്റ്റേഷൻ പരിധികളിൽ ആയും, അന്വേഷണ സംഘവും 30 ഓളം വരുന്ന മോഷണം, കവർച്ച എന്നിവയിൽ ഉൾപെട്ട പ്രതികളെ പിടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതിൽ നിന്നും പ്രതിയിലേക്ക് എത്താൻ വേണ്ട തെളിവുകൾ ലഭിച്ചിരുന്നില്ല. നേരത്തെ പൊന്നാനി ഉറൂബ് നഗറിൽ ഐബി ഉദ്യോഗസ്ഥന്റെ അടച്ചിട്ട വീട്ടിൽ സമാനമായ രീതിയിൽ മോഷണം നടത്തിയ കേസിന്റെ അന്വേഷണത്തിൽ CCTV DVR സമീപത്തെ ബാര്ലികുളത്തിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിൽ പൊന്നാനി ക്രൈം സ്‌ക്വാഡ് അംഗങ്ങൾ പൊന്നാനിയിലെ കരിമ്പനയിൽ രണ്ടാം ഭാര്യയുടെ വീട്ടിൽ താമസിച്ചു വന്നിരുന്ന ഓട്ടോ സുഹൈലിനെ സംശയിച്ചു അന്വേഷിച്ചു വരികയായിരുന്നു 50 ഓളം മോഷണ ക്കേസുകളിൽ പ്രതിയായ സുഹൈലിലേക്ക് അന്വേഷണ സംഘത്തിന്റെ സംശയം എത്തി ശേഷം സുഹൈലിനെ വയനാട്ടിൽ നിന്നും മേപ്പാടി പോലീസിന്റെ സഹായത്തോടെ മെയ് 1 ന് പിടികൂടി പൊന്നാനിയിൽ എത്തിച്ച് ചോദ്യം ചെയ്തു എങ്കിലും മതിയായ തെളിവുകൾ നിരത്തി ശാസ്ത്രീയമായി ചോദ്യം ചെയ്യുന്നതിന് സാധിച്ചിരുന്നില്ല.മറ്റൊരു കേസിൽ സുഹൈൽ ജയിലിൽ ആവുകയും ചെയ്തു .,

 എന്നാലും സ്ഥിരോത്സാഹത്തോടെ പോലീസ് മുന്നോട്ട് തന്നെ പോയിക്കൊണ്ടിരിന്നു പോലിസിൻ്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചില്ല മറ്റൊരു കേസിൽ സുഹൈൽ ജയിലിൽ ആവുകയും ചെയ്തു ., 

എന്നാലും സ്ഥിരോത്സാഹത്തോടെ പോലീസ് മുന്നോട്ട് തന്നെ പോയിക്കൊണ്ടിരിന്നു..നാട്ടിൽ തട്ട് കടകൾ പോലെ മോഷണം നടത്തിയ സ്വർണഭരങ്ങൾ വിൽപന നടത്തുന്നതിന് യഥേഷ്ടം കടകൾ ഉണ്ടെന്നിരിക്കെ ആഭരണങ്ങൾ കണ്ടെത്തുക വഴി പ്രതിയിലേക്ക് എത്തുക എന്നത് അത്യന്തം ശ്രമകരമായിരുന്നു. എന്നാലും .

,വിവിധ സ്ഥലങ്ങളിലെ ടവർ ഡമ്പിൽ 5 ലക്ഷത്തിലധികം നമ്പറുകൾ ഉണ്ടായിരുന്നു.ഇതിൽ 5000 ഓളം നമ്പറുകളുടെ കോൾ details പരിശോധിക്കുകയും 500 ഓളം ആളുകളെ അന്വേഷണ സംഘം നേരിൽ കണ്ട് ചോദിക്കുകയും ചെയ്തിരുന്നു.മുൻകാലങ്ങളിലെ പോലെ പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിൽ എടുക്കുവാനോ കർശനമായി ചോദ്യം ചെയ്യാനോ കായിക ബലം പ്രയോഗിക്കാനോ പരിമിതികൾ ഉണ്ടെന്നിരിക്കെ ലഭ്യമായ സാങ്കേതിക തെളിവുകളിൽ നിന്നും കുറ്റാന്വേഷണ രംഗത്തെ അനുഭവ പരിചയം ഉള്ള സംസ്ഥാനത്ത് ഉടനീളം ഉള്ള മുതിർന്ന ആളുകളുടെ അഭിപ്രായ നിർദ്ദേശങ്ങൾ തേടിയും പ്രായോഗിക ബുദ്ധിയിൽ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങൾ പരസ്പരം പങ്കു വെച്ചും അതിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ചും ആണ് അന്വേഷണ സംഘം മുന്നോട്ട് പോയികൊണ്ട് ഇരുന്നത്..മോഷണം നടന്ന വീടിൻ്റെ 2 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ആൾ എന്ന നിലയിലും സിസിടിവി ദൃശ്യങ്ങളിൽ ഒന്നും തന്നെ വരാതെ അതീവ ശ്രദ്ധയോടെ നീങ്ങി എന്നതിൽ നിന്നും മുമ്പ് മറ്റൊരു ബൈക് മോഷണ കേസിൽ സുഹൈൽ താമസ സ്ഥലമായ കോർട്ടേഴ്സിലേക്ക് സിസിടിവി ദൃശ്യങ്ങളിൽ പെടാതെ പോകാൻ വേണ്ടി തിരഞ്ഞെടുത്ത റോഡിൽ തന്നെ ആണ് മോഷണം നടന്ന വീട് എന്നതും സമീപ പ്രദേശത്തെ അത്രമേൽ മനസ്സിൽ ആക്കിയിട്ടുള്ള ഒരാളകാം എന്ന നിലയിൽ സംശയം തോന്നി ചോദ്യം ചെയ്യാം എന്ന നിഗമനത്തിൽ മെയ് ഒന്നിന് ഓട്ടോ സുഹൈലിനെ വയനാട്ടിൽ നിന്നും കൊണ്ട് വന്നു ചോദ്യം ചെയ്തതിൽ പതിവ് പോലെ കളവ് എന്താണെന്ന് പോലും അറിയില്ല എന്ന രൂപത്തിൽ ഓസ്കാർ അഭിനയം കാഴ്ച വെച്ചു എങ്കിലും അന്വേഷണം വഴി തെറ്റിക്കാൻ വേണ്ടി സുഹൈൽ പറഞ്ഞ ചില കാര്യങ്ങളിൽ പനക്കൽ ചന്ദ്രൻ ആവാം എന്നും ചന്ദ്രൻ വീടും പരിസരവും നീറ്റ് ആയിട്ട് ഇരിക്കുന്ന വീടുകളിൽ മാത്രമേ കയറൂ എന്നും സുഹൈൽ പറഞ്ഞതിൽ കളവ് നടന്ന വീട് അത്തരത്തിൽ ഉള്ളതാണ് എന്ന് സുഹൈലിന് അറിവുണ്ട് എന്നത് മനസ്സിൽ ആക്കാൻ കഴിഞ്ഞു.

വർക്കിന് പോകുമ്പോൾ ഞാൻ ഫോൺ ഓഫ് ചെയ്യാറുണ്ട് എന്ന് സുഹൈൽ തന്നെ പറഞ്ഞത് പരിശോധിച്ചതിൽ അന്നേ ദിവസം രാത്രി 9.30 മണിയോടെ സുഹൈലിൻ്റെ നമ്പർ ഓഫ് ആണെന്ന് കാണുകയും സിസിടിവി ഡി വി ആർ കൊണ്ട് പോയി കിണറ്റിലോ കുളത്തിലോ ഇട്ട് നശിപ്പിക്കുന്ന രീതി സുഹൈലിന് ഉള്ളതും താൻ 6 മാസം മുമ്പ് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം പിന്നീട് കളവ് ഒന്നും നടത്തിയില്ല എന്ന് പറഞ്ഞത് പിന്നീട് സുഹൈലിൻ്റെ വീട് പരിശോധിച്ചതിൽ കിട്ടിയ DVR പരിശോധിച്ചതിൽ സംഭവം നടക്കുന്നതിൻ്റെ 15 ദിവസം മുമ്പ് സുഹൈൽ പെരുമ്പടപ്പ് പോലിസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു വീട്ടിൽ മോഷണം നടത്തിയ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചതും മുതലുകൾ ഒന്നും കിട്ടിയില്ല എന്നതും പെരുന്നാളിന് ശേഷം ആണ് മോഷണം എന്നത് പെരുന്നാൾ ആഘോഷം ഉള്ള ഒരാൾ അഥവാ പിടിക്കപ്പെട്ടാൽ റെയ്ഡ് പോലെയുള്ള പോലീസ് നടപടികളിൽ നിന്നും കുടുംബത്തെ ഒഴിവാക്കുന്നതിന് ഉള്ള ബോധപൂർവ്വമായ ശ്രമം ആണ് നടത്തിയത് എന്നതും ചോദ്യം ചെയ്യുമ്പോൾ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാതെ ഇരിക്കാൻ പോലീസിനോട് തട്ടിക്കയറുകയും കസ്റ്റഡിയിൽ ജല പാനം ഇല്ലാതെ പ്രതിഷേധിച്ച് പെട്ടെന്ന് തന്നെ കസ്റ്റഡി അവസാനിപ്പിക്കാൻ പോലിസിന് മേൽ സമ്മർദ്ദം ഉണ്ടാക്കാൻ ഉള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തിയത്തിലും സാധാരണ മോഷണ കേസുകളിൽ പിടിക്കപ്പെടുമ്പോൾ വേഗത്തിൽ ജാമ്യത്തിന് ശ്രമിക്കുന്ന സുഹൈൽ വക്കീലിനോട് ജാമ്യം സാവധാനത്തിൽ മതി എന്ന് അറിയിച്ചതിലും പോലിസിൻ്റെ ശ്രദ്ധ തന്നിൽ നിന്നും തിരിച്ച് വിടാനും നാളുകൾ കഴിയും തോറും അന്വേഷണത്തിൻ്റെ വീര്യം കുറയുമ്പോൾ ജാമ്യത്തിൽ ഇറങ്ങാം എന്ന ധാരണയിൽ ആണ് നീങ്ങുന്നത് എന്ന് അസാധാരണ നടപടിയിലും അന്വേഷണ സംഘത്തിൻ്റെ സംശയം ബലപ്പെടുകയായിരുന്നു.മുമ്പ് ജയിലിൽ സഹ തടവുകാരനായി കഴിഞ്ഞ തൃശൂർ ചേർപ്പിലെ പോക്സോ കേസ് പ്രതിയും മൊബൈൽ ഷോപ്പ് ഉടമയുമായ ആളോട് ഇപ്പൊൾ റംസാൻ ആയത് കൊണ്ട് ആളുകൾ പുലർച്ചെ എണീക്കുന്നത് കൊണ്ട് വർക്ക് ഒന്നും നടക്കുന്നില്ല റംസാൻ കഴിഞ്ഞ് വർക്ക് നടക്കൂ എന്ന് പറഞ്ഞു എന്നറിഞ്ഞതും സംഭവം റംസാന് ശേഷം ആണ് എന്നതും സുഹൈൽ സ്ഥിരമായി സിനിമക്ക് വരുന്ന ഐശ്വര്യ തിയറ്ററിനു സമീപം ആണ് ഈ കളവ് നടന്ന വീട് എന്നതും അന്വേഷണ സംഘത്തിന് സുഹൈലിലെ സംശയം ബലപ്പെടുത്തുകയായിരുന്നു.ജയിലിൽ നിന്നും ഇറങ്ങുന്ന സുഹൈലിനെ കാത്ത് അന്വേഷണ സംഘം കാത്തിരിക്കുന്നതിനൊപ്പം തന്നെ ഭാര്യമാരും അടുത്ത സുഹൃത്തുക്കളും അല്ലാതെ ജയിലിൽ ആരൊക്കെ സന്ദർശിക്കുന്നു എന്നതും ഭാര്യമാരുടെ നീക്കങ്ങളും എപ്പോഴും കൂടെ കാണുന്ന ആളും സംഭവത്തിൻ്റെ പുലർച്ചെ ആദ്യ കോൾ ചെയ്ത നാസർ എന്ന കൂട്ടാളിയുടെ നീക്കങ്ങളും പോലിസ് നിരീക്ഷിച്ചു വരികയായിരുന്നു.പൊന്നാനി പരിസര പ്രദേശങ്ങളിലും ലോഡ്ജുകളിലും ആക്രിക്കടകളിലും മറ്റും നഷ്ടപ്പെട്ട മദ്യ കുപ്പികളെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു വന്നു.

ഇതിനിടെ കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തിൽ നാസറിനെ പല തവണ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിൽ നാസറിൽ നിന്നും യാതൊരു വിവരങ്ങളും ലഭിച്ചില്ല.

മോഷണം നടന്ന വീടിൻ്റെ മുന്നിലൂടെ ഒരാൾ നടന്നു പോകുന്നത് തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയ പോലിസ് ഇയാള് കേസുമായി ബന്ധപ്പെട്ട ആൾ ആണോ എന്നറിയുന്നതിന് ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു എങ്കിലും ആളെ തിരിച്ചറിയാൻ കഴിയുന്ന യാതൊരു വിവരവും ലഭിച്ചില്ല.

 സുഹൈൽ ജയിലിൽ കഴിയുന്ന കാലത്ത് സഹ തടവുകാരായി ഉണ്ടായിരുന്ന നിരവധി പേരെ പോലീസ് നിരീക്ഷിച്ചു ചോദ്യം ചെയ്തതിൽ യാതൊരു വിവരവും ലഭിച്ചില്ല.

ഇതിനിടെ കല്പകഞ്ചേരി പോലീസ് സ്റ്റേഷനിൽ മറ്റൊരു കളവ് കേസിൽ പിടിയിലായ പ്രതി സലാം താനും സുഹൈലും ചേർന്ന് മോഷണം നടത്തിയ വിവരം വെളിപ്പെടുത്തുകയും പൊന്നാനിയിലെ മോഷണം നടത്തിയ വിവരം വെളിപ്പെടുത്തുകയും പൊന്നാനിയിലെ മോഷണം നടത്താൻ പദ്ധതി തയ്യാറാക്കിയിരുന്നു എങ്കിലും തന്നെ കൂട്ടാതെ ആണ് കളവ് നടത്തിയിട്ട് ഉണ്ടാവുക എന്ന് പോലീസിനോട് വെളിപ്പെടുത്തി .

ഇതിൻ്റെ അടിസ്ഥാനത്തിൽ സലാമിൻ്റെ കൂടെ കള്ളനോട്ട് കേസിൽ പ്രതിയവുകയും പിന്നീട് സുഹൈലിൻ്റെ കൂടെ സഹായിയായി കൂടുകയും ചെയ്ത ഈ കേസിൽ ഇപ്പൊൾ രണ്ടാം പ്രതിയായി അറസ്റ്റിലായ പൊന്നാനി സ്വദേശി നാസറിനെ വീണ്ടും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിലൂം യാതൊരു വിവരവും ലഭിച്ചില്ല. സംഭവം നടന്ന രണ്ടാമത്തെ ആഴ്ച തന്നെ പിടിയിൽ ആയി തടവിൽ കഴിയുന്നതിനാൽ മോഷണ മുതൽ വിൽപന നടത്താൻ ഉള്ള സമയം ലഭിച്ചിട്ടില്ല എന്ന നിഗമനത്തിൽ അന്വേഷണം സംഘം സുഹൈൽ ഇറങ്ങും വരെ തെളിവുകൾ ശേഖരിക്കുന്നതിനായി ശ്രമങ്ങൾ നടത്തി വരികയും ഭാര്യമാരെയും അക്കൗണ്ടുകളും നീക്കങ്ങളും നിരീക്ഷിച്ച് കൊണ്ട് ക്ഷമയോടെ കാത്തിരുന്നു.സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞു രണ്ടാം ഭാര്യയെയും ഭിന്ന ശേഷിയുള്ള മകളെയും കൊണ്ട് തമിഴ് നാട്ടിലേക്ക് കാറിൽ പോയതും മുമ്പ് കേസുകളിൽ ഉൾപെട്ട കമ്പ് ഷമീർ എന്ന പ്രതിയുടെ പേരിൽ എടുത്ത സിം സുഹൈലും സഹായി നാസറും മാറി മാറി ഉപയോഗിച്ചതും ഏപ്രിൽ 20 നൂ പോലീസ് ഓഫീസർ വിളിച്ച് അന്വേഷിച്ചപ്പോൾ സിം പൊട്ടിച്ച് കളയാൻ സുഹൈൽ നിർദ്ദേശിച്ചതും സംശയത്തിന് ആക്കം കൂട്ടി.മെയ് ഒന്നിന് പിടിക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹായിയും പൊന്നാനി സ്വദേശിയും മേപ്പാടി വീട് എടുത്ത് കൊടുത്തയാളുമായ ജലീലിനെയും മറ്റും നിരവധി തവണ ചോദ്യം ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം.

 കൊഴിഞ്ഞാമ്പാറ സ്റ്റേഷൻ പരിധിയിൽ മോഷണ കേസിൽ കൂട്ട് പ്രതിയായിരുന്ന കമ്പ് ഷമീറിനെ അന്വേഷണ സംഘം കണ്ടെത്തി ചോദ്യം ചെയ്തു എങ്കിലും കേസിലേക്ക് ആവശ്യമായ യാതൊരു വിവരവും ലഭിച്ചില്ല .സിഡിആറുകൾ വിശദമായി പരിശോധിച്ച് ബന്ധുക്കളുടെയും മറ്റും ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടുകളും മറ്റും ഇടതടവില്ലാതെ അന്വേഷണ സംഘം നിരീക്ഷിച്ച് പോന്നു.

ഇടക്കാലത്ത് മലപ്പുറം ജില്ലയിൽ ഉണ്ടായ പോലിസ് സംവിധാനത്തിലെ വിവാദങ്ങളും അതിനോട് അനുബന്ധിച്ച് ഉണ്ടായ സ്ഥലം മാറ്റങ്ങളും കേസിൻ്റെ അന്വേഷണം അല്പം മന്ദഗതിയിൽ ആക്കിയെങ്കിലും ജില്ലാ പോലീസ് മേധാവിയായി ചുമതല ഏറ്റ R വിശ്വനാഥ് ഐപിഎസ് അവർകൾ അന്വേഷണ സംഘത്തെ വീണ്ടും ട്രാക്കിലാകുകയായിരുന്നു.

പൊന്നാനി ഇൻസ്പെക്ടർ ആയി ചുമതല ഏറ്റെടുത്ത ജലീൽ കറൂത്തേടതും ക്രൈം കേസുകളുടെ അന്വേഷണത്തിൽ മികച്ച ട്രാക്ക് റെക്കോർഡുകൾ ഉള്ള E ബാലകൃഷ്ണൻ തിരൂർ ഡിവൈഎസ്പി ആയും പോത്ത് കല്ല് ഇൻസ്പെക്ടർ ആയി എത്തിയ ദീപകുമാറും കൂടി അന്വേഷണ സംഘത്തിലേക്ക് എത്തിയതോടെ അന്വേഷണ സംഘത്തിന് പുത്തനുണർവ് പകരാൻ ആയി.

വിവാദങ്ങൾക്ക് പിന്നാലെ ആത്മവിശ്വാസം വീണ്ടെടുത്ത് അന്വേഷണ സംഘം മുന്നോട്ട് പോകുമ്പോഴെക്കും സുഹൈൽ ജാമ്യത്തിൽ ഇറങ്ങിയിരുന്നു.പിന്നീട് അന്വേഷണ സംഘം സുഹൈലിൻ്റെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു..

ജാമ്യക്കരായി എത്തുന്നവരെയും നിരീക്ഷണ വലയത്തിൽ നിർത്തുകയായിരുന്നു.

അന്വേഷണം മന്ദഗതിയിൽ ആണെന്ന് തോന്നിയ സുഹൈൽ പോലിസിന് തൻ്റെ മേലുള്ള സംശയം മാറിയതായും തോന്നിയതിൽ ആഗസ്റ്റിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിപ്പിച്ച് വെച്ച സ്വർണം വിൽപന നടത്താൻ വേണ്ട പോലിസിൻ്റെ നിരീക്ഷണത്തിലോ മറ്റോ പെടാത്ത ഒരാളെ തേടി.

അതാണ് തവനൂർ സെൻട്രൽ കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മനോഹരനിൽ എത്തിയത്.വീടിൻ്റെ ആധാരം പണയത്തിൽ ആയി ജപ്തി നടപടി നേരിടുന്ന മനോഹരൻ്റെ കുടുംബം ഏട്ടൻ മനോജ് വഴി സുഹൈലിൻ്റെ ലക്ഷങ്ങളുടെ വാഗ്ദാനത്തിൽ കുടുങ്ങുകയായിരുന്നു.

പാലക്കാട് ജില്ലയിലെ കാവശ്ശേരിയിൽ കള്ള് ഷാപ്പ് ജീവക്കാരനായ മനോജ് ജോലി ഒഴിവാക്കി പല ദിവസങ്ങളിൽ ആയി പാലക്കാട് തൃശ്ശൂർ മലപ്പുറം ജില്ലകളിൽ എത്തി സുഹൈലിനെ ജാമ്യം എടുക്കുന്നത് അന്വേഷണ സംഘം മനസ്സിൽ ആക്കി .

ഇതിന് പിന്നിലെ മനോജിൻ്റെ നേട്ടം എന്താണ് എന്നറിയാൻ തിരൂർ ഡിവൈഎസ്പിയുടെ നിർദ്ദേശ പ്രകാരം പൊന്നാനി പോലിസ് സംഘം പോത്തക്കല്ല് ഇൻസ്പെക്ടർ ദീപകുമാർ സർ ഏർപ്പെടുത്തി തന്ന ആലത്തൂർ സ്ക്വാഡിലെ കൃഷ്ണകുമാറിൻ്റെ സഹായത്തോടെ പാലക്കാട് കാവശ്ശേരിയിൽ എത്തി മനോജിനെ കണ്ടെത്തി ചോദ്യം ചെയ്തതിൽ ആണ് കേസിൻ്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങിയത് . 


മനോജ് സ്വർണം കോഴിക്കോട് കൊടുവള്ളിയിൽ ഉള്ള സുഹൃത്തിൻ്റെ സഹായത്തോടെ ആഭരണങ്ങൾ ഉരുക്കി സ്വർണക്കട്ടി ആക്കാൻ സഹായിക്കുകയും മലപ്പുറത്ത് ഒരു ജ്വല്ലറിയിൽ വിൽക്കാൻ സഹായിക്കുകയും ചെയ്തതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് നേതൃത്വം നൽകിയ ബഹു മലപ്പുറം ജില്ല പോലീസ് മേധാവി R വിശ്വനാഥ് അവർകളുടെ മേൽനോട്ടത്തിൽ തിരൂർ ഡിവൈഎസ്പി E ബാലകൃഷ്ണൻ.

 പോത്തകല്ല് ഇൻസ്പെക്ടർ ദീപകുമാർ ,പൊന്നാനി ഇൻസ്പെക്ടർ ജലീൽ കറുത്തേടത്,തിരൂർ ഇൻസ്പെക്ടർ KG ജിനേഷ് ,എന്നിവരുടെ നേതൃത്വത്തിൽ തിരൂർ ,താനൂർ,കൊണ്ടോട്ടി ,മലപ്പുറം ,പെരിന്തൽമണ്ണ സബ്ഡിവിഷനുകളിലെ ഡാൻസാഫ് അംഗങ്ങളും പൊന്നാനി പോലിസും നാല് സംഘങ്ങൾ ആയി തിരിഞ്ഞ് മുഖ്യ പ്രതി സുഹൈലിൻ്റെ രണ്ട് ഭാര്യ വീടുകളിലും സഹായി നാസർ,ജലീൽ എന്നിവരുടെ വീടുകളിലും ഒരേ സമയം പരിശോധന നടത്തി ഒന്നാം പ്രതി സുഹൈൽനെയും രണ്ടാം പ്രതിയുടെ വീട്ടിൽ നിന്നും പ്രതിയെയും 7 ലക്ഷം രൂപയും സ്വർണം വിറ്റ പണം ഉപയോഗിച്ച് വസ്തു വകകൾ വാങ്ങിയ കരാറുകളും സ്വർണാഭരണങ്ങളും മറ്റും കണ്ടെടുത്തെങ്കിലും സുഹൈലും രണ്ടാം പ്രതി നാസറും ചോദ്യം ചെയ്യലിൽ അന്വേഷണ സംഘതോട് സഹകരിക്കാതെ പോലിസിനെ തെറ്റി ധരിപ്പിക്കാൻ ശ്രമിച്ചതിൽ തെളിവുകൾ നിരത്തി ചോദ്യം ചെയ്തതിൽ ആദ്യം സുഹൈൽ ഒറ്റക്ക് കൃത്യം നടത്തിയതായും സ്വർണം കുറച്ച് ഉരുക്കി വിറ്റത്തായും ബാക്കി സ്വർണത്തെ കുറിച്ച് ചോദിച്ചതിൽ കൊഴിഞ്ഞമ്പാറയിലെ ഒരു വീട്ടിൽ അലമാരക്ക് അടിയിൽ വെച്ചിട്ടുണ്ട് എന്ന് പറയുകയായിരുന്നു.

തന്നെയും കൊണ്ട് പോലീസ് കൊഴിഞ്ഞമ്പാറയിൽ എത്തി മടങ്ങി വരുമ്പോഴേക്കും സമയം നഷ്ടമാവും എന്ന് കരുതി പറഞ്ഞ കളവ് ഏറ്റില്ല .ഉടൻ തന്നെ കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടറുടെ സഹായം തേടി അന്വേഷണ സംഘം സുഹൈൽ പറഞ്ഞ വീട് പരിശോധിച്ച് വീഡിയോ കോൾ ചെയ്തതിൽ താൻ കളവായി പറഞ്ഞതാണ് എന്ന് സമ്മതിച്ച സുഹൈൽ അടുത്ത നമ്പർ ഓർത്തെടുത്ത് പ്രയോഗിക്കുകയായിരുന്നു . 

മുൻ കാലങ്ങളിൽ ഓട്ടോ സുഹൈലിനെ പിടിച്ച ക്രൈം സ്ക്വാഡ് അംഗങ്ങളുമായി നിരവധി തവണ ആശയ വിനിമയം നടത്തിയതിൽ സുഹെൽ പ്രോപ്പർട്ടി ഒളിപ്പിക്കുന്നത്തിലും പോലിസിനെ തെറ്റി ധരിപ്പിക്കുന്നത്തിലും വലിയ മിടുക്ക് കാണിക്കാറുണ്ട് എന്നും സുഹൈലിൻ്റെ രീതികളെ കുറിച്ചും അന്വഷണ സംഘം വ്യക്തമായി മനസ്സിലാക്കിയിരുന്നു..

 പ്രതിയെ വീണ്ടും ചോദ്യം ചെയ്തതിൽ തമിഴ്‌നാട്ടുകാരും മുമ്പ് വാഹന മോഷണ കേസ്സിൽ തന്നോടൊപ്പം പ്രതികളായിരുന്ന പ്രഭുവും സെന്തിലും കൂടി കൃത്യത്തിൽ ഉണ്ട് എന്ന് പോലിസിനെ അറിയിച്ചു.

മോഷണ മുതലിൻ്റെ ബാക്കി അവരുടെ കയ്യിൽ ആണെന്ന് പോലിസിനെ തെറ്റിദ്ധരിപ്പിച്ച സുഹൈലിൻ്റെ ലക്ഷ്യം കോടതിയിൽ ഹാജരാക്കാൻ എടുക്കുന്ന 24 മണിക്കൂർ സമയം പിടിച്ച് നിൽക്കുക എന്നതായിരുന്നു.

 എന്നാൽ കേരള പോലീസിലെ തന്നെ മികച്ച കുറ്റാന്വേഷണ സംഘമായ പെരിന്തൽമണ്ണ സ്ക്വാഡ് ഉടൻ തന്നെ എസ്ഐ ഷിനോ തങ്കച്ചൻ്റെ നേതൃത്വത്തിൽ ചെന്നൈയില് എത്തി ശ്രമകരമായ ദൗത്യത്തിന് ഒടുവിൽ പ്രഭു എന്ന വാഹന മോഷണ കേസിലെ കൂട്ട് പ്രതി പ്രഭുവിനെ കണ്ടെത്തി സുഹൈലിന് മുന്നിൽ എത്തിച്ചതോടെ കള്ള ക്കഥ പൊളിഞ്ഞതായി മനസ്സിലാകിയ സുഹൈൽ പിടിച്ച് നിന്നു. അന്വേഷണ സംഘത്തിൻ്റെ ചോദ്യങ്ങൾക്ക് മുഖം കൊടുക്കാതെ 5 ദിവസത്തെ കസ്റ്റഡി കാലാവധി തികച്ച് ഒളിപ്പിച്ച് വെച്ച ബാക്കി സ്വർണം കാത്ത് വെക്കാൻ ശ്രമം നടത്തിയ സുഹൈലിനെ അന്വേഷണ സംഘം മുട്ട് കുത്തിച്ചു.സുഹൈലിൻ്റെ കേസുകളിൽ ജമ്യത്തിനും മറ്റും സഹായിക്കുകയും ആഭരണങ്ങൾ വിൽകാൻ സഹായിക്കുകയും ചെയ്തു വന്നിരുന്ന ആദ്യ ഭാര്യ നൂർജയെയും മകൾ ഷഹല യെയും ചോദ്യം ചെയ്തതിൽ മകൾക്ക് മോഷണ സ്വർണം വിറ്റത്തിൽ നിന്നും 10 ലക്ഷം രൂപ കൈമാറിയിട്ടുണ്ട് എന്ന് മകൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതോടെ അന്വേഷണ സംഘം പണി തരും എന്ന് മനസ്സിൽ ആക്കിയ സുഹൈൽ അടവ് മാറ്റുകയായിരുന്നു..


 തെളിവുകൾ നിരത്തി നിരന്തന്തരം അന്വേഷണ സംഘം നാല് ദിവസം തുടർച്ചയായി കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ പൊലീസിന് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ സുഹൈൽ എന്ന കാട്ടു കള്ളൻ ബാക്കി രണ്ടര കിലോ സ്വർണം ആദ്യ ഭാര്യ താമസിക്കുന്ന തൃശ്ശൂർ പെരിങ്ങോട്ട് കരയിലെ വാടക വീടിൻ്റെ തറയോട് ചേർന്ന് കുഴിച്ചിട്ടതായി സമ്മതിച്ച് തൊണ്ടി മുതൽ പോലിസിന് കാണിച്ച് കൊടുക്കുകയായിരുന്നു.. 

സുഹൈൽ കാണിച്ച സ്ഥലത്ത് കുഴിച്ച് നോക്കിയതിൽ പ്ലാസ്റ്റിക് പാത്രത്തിൽ ഇൻസുലേഷൻ ടാപ്പ് ഒട്ടിച്ച് തൂക്കം നോക്കി 2 പൊതികളിൽ ആയി സൂക്ഷിച്ച രണ്ടര കിലോ സ്വർണം കണ്ടെടുക്കുകയായിരുന്നു.അതോടെ കേസിൽ നഷ്ടപ്പെട്ട സ്വർണം ഏതാണ്ട് മുഴുവനായി വീണ്ടെടുക്കുക എന്ന വലിയ വെല്ലുവിളി അതിജീവിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. വാഹനമോഷണം, സ്കൂളുകളിൽ നിന്നും ലാപ്ടോപ് പണം കവർന്ന കേസ് വീട് കുത്തിത്തുറന്ന് മോഷണം തുടങ്ങി 50 ഓളം മോഷണ കേസുകളിൽ പ്രതിയായ സുഹൈൽ മുമ്പ് മറ്റൊരു കേസിൽ പിടിയിലായ സമയത്ത് സ്റ്റേഷനിൽ ആത്മഹത്യ ശ്രമം നടത്തി തോണ്ടി മുതൽ കണ്ടെടുക്കതിരിക്കാൻ ഉള്ള ശ്രമം നടത്തുകയും വിയ്യൂരിൽ തടവുകാരനായി കഴിയവേ ജയിൽ ചാടി പുറത്തേക്ക് രക്ഷപ്പെട്ട് പോവുകയും ചെയ്തിട്ടുണ്ട്.രണ്ടാം പ്രതി പൊന്നാനി കടവനാട് സ്വദേശി നാസർ കള്ളനോട്ട് കേസിലെ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുണ്ട്..

 മഞ്ചേരി ജില്ലാ ജയിലിൽ തടവുകാരായി കഴിഞ്ഞു വരവേയാണ് ഇവർ തമ്മിൽ പരിചയത്തിൽ ആവുന്നത്
8 മാസം നീണ്ട, കേരള പോലീസിൻ്റെ അഭിമാനം കാത്ത, മലപ്പുറം ജില്ല പോലിസിൻ്റെ അന്വേഷണ മികവിന് അടിവരയിട്ട ആദ്യന്ത്യം സസ്പെൻസ് നിറഞ്ഞ സിനിമാ കഥകളെ വെല്ലുന്ന ക്ലൈമാക്ക്സോടെ പോലിസിനെ കുഴക്കിയ പൊന്നാനിയിലെ മോഷണ കേസിൻ്റെ അന്വേഷണം വിജയകരമായി പൂർത്തിയാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. പരാതിക്കാരനും കുടുംബവും പൊലിസിനോടുള്ള തങ്ങളുടെ നന്ദി അറിയിച്ചു.

ബഹുമാനപ്പെട്ട പൊന്നാനി എംഎൽഎ ടി നന്ദകുമാർ മലപ്പുറം പോലിസിൻ്റെ അന്വേഷണ മികവിനെ പ്രത്യേകം അഭിനന്ദിച്ചു. .മികവുറ്റ അന്വേഷണത്തിലൂടെ കേസിലെ പ്രതികളെയും തൊണ്ടി മുതലും കണ്ടെടുത്ത പ്രത്യേക അന്വേഷണ സംഘതിന്ന് വിവിധ കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹം തുടരുകയാണ്.  

 മലപ്പുറം ജില്ല പോലീസ് മേധാവി ആർ വിശ്വനാഥ് ഐപിഎസ്ൻ്റെ നേതൃത്വത്തിൽ തിരൂർ ഡിവൈഎസ്പി ഇ ബാലകൃഷ്ണൻ ,പൊന്നാനി പോലിസ് ഇൻസ്പെക്ടർ ജലീൽ കറുതേടത്ത്, പോത്ത്കല്ല് പോലീസ് ഇൻസ്പെക്ടർ ദീപകുമാർ,തിരൂർ ഇൻസ്പെക്ടർ KG ജിനേഷ് ,പൊന്നാനി സബ് ഇൻസ്പെക്ടർ അരുൺ RU പൊന്നാനി പോലിസ് സ്റ്റേഷൻ ക്രൈം സ്ക്വാഡ് അംഗങ്ങൾ,തിരൂർ ,കൊണ്ടോട്ടി ,നിലമ്പൂർ,മലപ്പുറം ,പെരിന്തൽമണ്ണ സബ് ഡിവിഷനുകളിലെ ഡാൻസാഫ് അംഗങ്ങൾ തിരൂർ ഡിവൈഎസ്പി ഓഫീസിലെ അന്വേഷണ ഉദ്യോഗസ്ഥർ, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)