അറബി ഭാഷാ പഠനത്തിനും ഗവേഷണത്തിനും പ്രത്യേക കേന്ദ്രം വേണം

ponnani channel
By -
0 minute read
0
ചങ്ങരംകുളം:

 പണ്ഡിതനും കവിയും ദേശാഭിമാനിയുമായിരുന്ന
 ഉമർ ഖാസിയുടെ സ്മാരകമായി അറബി ഭാഷാപഠനത്തിനും ഗവേഷണത്തിനും പ്രത്യേക കേന്ദ്രം സ്ഥാപിക്കണമെന്ന് പന്താവൂർ ഇർശാദിൽ നടന്ന അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണ സംഗമം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് കെ.സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു

 വാരിയത്ത് മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി , 
കെ എം ശരീഫ് ബുഖാരി, കെ പി എം ബശീർ സഖാഫി, അബ്ദുറസാഖ് അഹ്സനി പ്രസംഗിച്ചു.

 ദിനാചരണത്തിൻ്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി, അക്ഷരശ്ലോകം,വിദ്യാർത്ഥികളുടെ പ്രസംഗം,ഭാഷ കേളി ,സെമിനാർ ,
 ചാർട്ട് പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)