തൃപ്രങ്ങോട് ദേവസ്വത്തിൻ്റെ പ്രഥമ മൃത്യുഞ്ജയ കീർത്തി പുരസ്‌കാരം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക്.
തിരൂർ • കലയും സാഹിത്യവും സാംസ്‌കാരിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്‌ച വയ്ക്കുന്നവരെ തിരഞ്ഞെടുത്ത് തൃപ്രങ്ങോട് ദേവസ്വം ഈ വർഷം മുതൽ മൃത്യുഞ്ജയകീർത്തി പുരസ്‌കാരം സമ്മാനിക്കുന്നു. പ്രഥമ മൃത്യുഞ്ജയകീർത്തി പുരസ്‌കാരത്തിന് അർഹനായിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്‌റ്ററാണ്.
ബലിയാടുകൾ എന്ന നാടകത്തിലൂടെയാണ് ചെറുപ്പത്തിലേ സംഗീതം അഭ്യസിച്ച വിദ്യാധരൻ മാസ്‌റ്റർ സംഗീത സംവിധായകനാകുന്നത്.
1984 ൽ എന്റെ ഗ്രാമം എന്ന ചിത്രത്തിലൂടെ സിനിമാ സംഗീത സംവിധായകനുമായി.
കേരള സാഹിത്യ അക്കാദമി പുരസ്കാരം, ജി. ദേവരാജൻ മാസ്‌റ്റർ പുരസ്‌കാരം, സർഗ സംഗീത പ്രതിഭ പുരസ്ക്‌കാരം, രഞ്ജിത് കണ്ഠരൻ പുരസ്കാരം, മുകാംബിക സൗപർണികാമൃതം പുരസ്‌കാരം, ദക്ഷിണാമൂർത്തി സംഗീത സുമേരു പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
മലയാളത്തിന് ഒട്ടേറെ മനോഹരമായ ഗാനങ്ങൾ സമ്മാനിച്ച പ്രതിഭയെന്നതു കണക്കിലെടുത്താണ് തൃപ്രങ്ങോട് ദേവസ്വം ഏർപ്പെടുത്തിയ ജൂറി പ്രഥമ മൃത്യുഞ്ജയ കീർത്തി പുരസ്‌കാരം വിദ്യാധരൻ മാസ്‌റ്റർക്കു നൽകാൻ തീരുമാനിച്ചത്. 20001 രൂപയും തൃപ്രങ്ങോട്ടപ്പൻ്റെ ചിത്രമടങ്ങിയ വലിയ ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ ഉത്സവാഘോഷത്തിൻ്റെ ഭാഗമായി ജനുവരി 7 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വച്ച് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കും. കോഴിക്കോട് സാമൂതിരി രാജയുടെ പഴ്സനൽ സെക്രട്ടറി ടി ആർ രാമ വർമയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. പ്രശസ്‌ത നടൻ വിനോദ് കോവൂർ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
തന്ത്രി കൽപുഴ കൃഷ്‌ണൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. പിന്നണി ഗായകൻ ടി കെ ചന്ദ്രശേഖരൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും.
മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി. ബിജു, സാമൂതിരിയുടെ പ്രതിനിധികളായ മായ ഗോവിന്ദ്, അഡ്വ ഗോവിന്ദ് ചന്ദ്രശേഖർ, മലബാർ ദേവസ്വം ബോർഡ് അസി. കമ്മിഷണർ കെ. കെ.പ്രമോദ് കുമാർ, ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസർ കെ രാമചന്ദ്രൻ, തൃപ്രങ്ങോട് ശിവക്ഷേത്ര നവീകരണ കമ്മിറ്റി പ്രസിഡൻ്റ് ടി കെ ഗംഗാധരപ്പണിക്കർ, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡൻ്റ് കനമ്മൽ സുരേഷ് ബാബു, തൃപ്രങ്ങോട് പഞ്ചായത്തംഗം രമ്യ സജിത്ത്, മാത്യസമിതി പ്രസിഡൻ്റ് സി കെ പുഷ്‌പവല്ലി എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നത്
.കെ രാമചന്ദ്രൻ (എക്സിക്യൂട്ടീവ് ഓഫിസർ, തൃപ്രങ്ങോട് ദേവസ്വം)
കനമ്മൽ സുരേഷ്‌ബാബു (ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ)
കെ.രഘുനാഥ് (ഉത്സവാഘോഷ കമ്മിറ്റി ജന കൺവീനർ)
രാജേന്ദ്രകുമാർ പാണാട്ട് (നവീകരണ കമ്മിറ്റി സെക്രട്ടറി)
കെ.പി.ഗണേശൻ (ഫിനാൻസ് കമ്മിറ്റി ചെയർമാൻ)
വി. ജയശങ്കർ (പ്രോഗ്രാം കമ്മിറ്റി കൺവീനർ)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍