പുതുവർഷം ആഘോഷിക്കാൻ മയക്കു മരുന്ന്, രണ്ട് പേർ പൊന്നാനി പോലിസിൻ്റെ പിടിയിൽ..

ponnani channel
By -
1 minute read
0
പുതുവർഷം ആഘോഷിക്കാൻ മയക്കു മരുന്ന്, രണ്ട് പേർ പൊന്നാനി പോലിസിൻ്റെ പിടിയിൽ..

വെളിയങ്കോട് ഷോപ്പുടമയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടുന്നതിന് വേണ്ടിയുള്ള ഊർജ്ജിത അന്വേഷണത്തിനിടെ പ്രതിയെയും സുഹൃത്തിനെയും വെളിയങ്കോട് നിന്ന് മാരക മയക്കുമരുന്നായ MDMA യുമായി പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തു.

രണ്ട് ദിവസം മുമ്പ് അർദ്ധരാത്രിയിൽ വെളിയങ്കോട് പുള്ളി ഷോപ്പ് ഉടമയെ സംഘം ചേർന്ന് മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ വെളിയങ്കോട് പാണക്കാട്ട് ജബ്ബാറിൻ്റെ മകൻ 27

 വയസ്സുള്ള കാടു എന്ന് വിളിക്കുന്ന മുഹമ്മദ് ജാസിറിനെ വെളിയങ്കോട് നിർമാണം നടന്നു കൊണ്ടിരിക്കുന്ന ദേശീയ പാതയുടെ സമീപത്ത് നിന്നും പരിശോധനക്കിടെ പിടികൂടിയ സമയം പ്രതിയുടെയും കൂടെ ഉണ്ടായിരുന്ന സുഹൃത്തും എടക്കഴിയൂർ എടക്കര

 കനോലി പാലത്തിന് സമീപം താമസിക്കുന്ന മാമ്പുള്ളി വാസുവിൻ്റെ മകൻ 27 വയസുള്ള വിഷ്ണുവിൻ്റെയും കൈവശം ആണ് 3 ഗ്രാം മാരക മയക്കുമരുന്നായ MDMA പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുതേടത്ത് എസ്ഐ മാരായ അനിൽ TD, വിനോദ് T, ആനന്ദ് ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ

 സജുകുമാർ,നാസർ,സിവിൽ പോലീസ് ഓഫീസർ മാരായ മഹേഷ് , ആനന്ദ്, വിനോദ് എന്നിവരടങ്ങിയ അന്വേഷണ സംഘം പിടികൂടിയത്.. പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)