കറണ്ട് ചാർജ് വർദ്ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

ponnani channel
By -
1 minute read
0

 തിരൂർ: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന വൈദ്യുതി നിരക്ക് വർദ്ധനക്കെതിരെ എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റി തിരൂർ ടൗണിൽ പ്രതിഷേധ പ്രകടനo സംഘടിപ്പിച്ചു. 

താഴെപ്പാലം പള്ളി പരിസരത്തു നിന്നും തുടങ്ങിയ പ്രകടനം തിരൂർ നഗരം ചുറ്റി സിറ്റി ജംഗ്ഷനിൽ സമാപിച്ചു. പാവങ്ങളുടെ സംരക്ഷകരായി വാഗ്ദാനങ്ങൾ പലതും നൽകിക്കൊണ്ട് വോട്ടുകൾ മുഴുവനും പെട്ടിയിലാക്കിക്കൊണ്ട് ദുർഭരണം കാഴ്ചവെച്ച ഒരു സർക്കാരാണ് ഇന്ന് നമ്മെ ഭരിച്ചു കൊണ്ടിരിക്കുന്നതന്നും, അതിനെതിരെ പ്രതികരിക്കേണ്ട സമയം അധികരിച്ചന്നും പ്രകടനത്തിൽ സൂചിപ്പിച്ചു. 

വലിയ വലിയ കുത്തക മുതലാളിമാരുടെ കോടികളുടെ കുടിശ്ശിക നിലനിൽക്കുമ്പോഴും അതിനെതിരെ നോട്ടീസ് അയക്കുവാനോ, 

അത് വാങ്ങിച്ചു എടുക്കാനോ തന്റോടമില്ലാത്ത ഒരു സർക്കാറാണ് ഇന്ന് പാവങ്ങൾക്കെതിരെ കറണ്ട് ബില്ല് വർധിപ്പിച്ചുo, ആവശ്യസാധനങ്ങൾക്ക് വില കൂട്ടിയും പ്രയാസപ്പെടുത്തി
 കൊണ്ടിരിക്കുന്നത്. 

ഇതിനെതിരെ കേരള ജനത ഒറ്റക്കെട്ടായി റോട്ടിലേക്ക് ഇറങ്ങണമെന്നും പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു. എസ് ഡി പി ഐ തിരൂർ മുനിസിപ്പൽ പ്രസിഡണ്ട് നജീബ് തിരൂർ, വൈസ് പ്രസിഡണ്ട് ഷാഫി സബ്കാ, ഹംസ അന്നാര എന്നിവർ സംസാരിച്ചു.

മുനിസിപ്പൽ സെക്രട്ടറി ഫൈസൽ ബാബു, ആദം കുട്ടി, ഷെഫീഖ്, ഹമീദ്, റഫീഖ്.സി പി എന്നിവർ പ്രധിഷേധ പരിപാടിക്ക് നേത്രത്തം നൽകി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)