പൊന്നാനിയിൽ പോലീസ് സംഘത്തെ വെട്ടിച്ചു കടന്ന ലഹരി കടത്ത് സംഘത്തെയും സഞ്ചരിച്ച കാറും പൊന്നാനി പോലീസ് പിടികൂടി

ponnani channel
By -
1 minute read
0

പൊന്നാനിയിലും വെളിയങ്കോട് പരിസര പ്രദേശങ്ങളിലും ആഡംബര കാറിൽ രാസ ലഹരി വിൽപന നടത്തുന്ന  സംഘത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുകയും ഈ സംഘത്തെ നിരീക്ഷിച്ചു  വരവെ സംഘം ബാംഗ്ലൂരിൽ നിന്നും രാസ ലഹരിയായ MDMA കൊണ്ട് കാറിൽ വരുന്നതായി സംശയം തോന്നി

 പൊന്നാനി എസ്.ഐ അരുൺ. ആർ .യു. വിൻ്റെനേതൃത്വത്തിൽ വാഹന പരിശോധന നടത്തി വരവേ പൊന്നാനി ആനപടി പാലത്തിന് സമീപം പോലിസ് പരിശോധന കണ്ട് ലഹരി കടത്ത് സംഘം വാഹനം വെട്ടിച്ച് ഓടിച്ച് പോകാൻ ശ്രമിക്കവേ തടയാൻ ശ്രമിച്ച എസ്.ഐയെ ഇടിച്ച് പരിക്കേൽപ്പിക്കുകയും സ്റ്റേഷൻ ജീപ്പിൽ ഇടിപ്പിച്ച് നിർത്താതെ പോവുകയും ചെയ്തു.സംഘത്തെ ജീപ്പിലൂം ബൈകിലുമായി പിന്തുടർന്ന് വെളിയങ്കോട് പഴഞ്ഞി പാലത്തിന് സമീപം വെച്ച് വാഹനം ഒളിപ്പിച്ച് ഓടിപ്പോയ നാലു പ്രതികളിൽ വെളിയങ്കോട്  വലിയകത്ത് പള്ളിയിൽ ഉമ്മർ മകൻ ഫിറോസ് 27 വയസ്സ് പൊന്നാനി തെകേപ്പുറം ചക്കരക്കാരന്റെ  സിദ്ദിഖ് മകൻ മുഹമ്മദ് റിയാസുദിൻ 24 വയസ്സ് ,എന്നീ രണ്ട് പ്രതികളെ പോലീസ് ഓടിച്ചിട്ട് പിടികൂടി , മുഖ്യ പ്രതി കൊളത്തേരി റസാക്ക് മകൻ സാദിഖിൻ്റെ കറുത്ത ക്രേറ്റ കാർ പോലീസ് പരിസര പ്രദേശങ്ങളിൽ മണിക്കൂറുകളോളം  നടത്തിയ വ്യാപക തിരച്ചിലിന് ഒടുവിൽ സാദികിൻ്റെ ബന്ധു വീടിൻ്റെ പോർച്ചിൽ  കണ്ടെത്തി

 .വാഹനം പരിശോധിച്ചതിൽ രഹസ്യ അറയിൽ നിന്നും  ലഹരി വസ്തുവായ MDMA യും പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറും ഇലക്ട്രിക് തുലാസും ഇരുമ്പ് വടികൾ ഉൾപ്പടെയുള്ള ആയുധങ്ങളും കണ്ടെടുത്തു. 

പുതുവത്സര വിപണി മുന്നിൽകണ്ട് കൂടിയ അളവിൽ ബാംഗ്ലൂരിൽ നിന്നും കൊണ്ട് വന്ന  മാരക മയക്കു മരുന്ന്  ഓടിപോകുമ്പോൾ മുഖ്യ പ്രതികളായ സാദിഖും ഫിറോസും കടത്തി കൊണ്ട് പോയതായി പിടിയിലായ  പ്രതികളെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. 

സാദിഖിൻ്റെ ഉമ്മയായ ജമീലയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ലഹരിക്കടത്തിന് ഉപയോഗിക്കുന്ന ആഡംബര കാർ,വിദേശത്ത് ആയിരുന്ന സാദിഖ് നാട്ടിലെത്തി കഴിഞ്ഞ രണ്ടു വർഷമായി  മറ്റ് ജോലികൾക്ക് ഒന്നും പോകാതെ ബാംഗ്ലൂരിൽ നിന്നും MDMA കടത്തി കൊണ്ട് വന്നു സ്കൂൾ കോളേജ് കുട്ടികൾക്കും യുവാക്കൾക്കും വിൽപന നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ലഹരി വിൽപന ചോദ്യം ചെയ്തതിൽ പഴഞ്ഞി സ്വദേശിയെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് സാദിഖ്.

പൊന്നാനി പോലിസ് ഇൻസ്‌പ്പെക്ടർ ജലീൽ കറുതേടത്തിൻ്റെ 
നേതൃത്വത്തിൽ പൊന്നാനി സബ്  ഇൻസ്പെക്ടർ അരുൺ . ആർ. യു, സീനിയർ സിവിൽ സർവീസ് ഓഫീസർമാരായ സജുകുമാർ , നാസർ ,പ്രശാന്ത് കുമാർ,സിവിൽ പോലീസ് ഓഫീസർ മാരായ മഹേഷ് ,സജീവ് ,കൃപേഷ്,  സുമേഷ് എന്നിവർ അടങ്ങിയ സംഘം ആണ് പ്രതികളെ പിടികൂടിയത്.

രക്ഷപ്പെട്ട പ്രതികളെയും കടത്തി കൊണ്ട് വന്ന മയക്ക് മരുന്നും കണ്ടെത്തുന്നതിനായി പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)