സംഘപരിവാറിനെ മാനവികതയിലൂടെ ചെറുക്കുക: വെൽഫയർ പാർട്ടി പൊന്നാനി മണ്ഡലം നേതൃ കൺവെൻഷൻ
പൊന്നാനി: ക്ഷേമരാഷ്ട്ര നിർമിതിക്ക് സംഘ്പരിവാർ രാഷ്ട്രീയത്തെയും മുതലാളിത്യ ചെങ്ങാത്തെത്തയും ചെറുക്കണമെന്ന് വെൽഫയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്.
പൊന്നാനി മണ്ഡലം നേതൃ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊന്നാനി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു. ജനുവരി ഒന്നുമുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പാർട്ടി പ്രവർത്തന ഫണ്ട് സമാഹരണത്തെ കുറിച്ച് ജില്ലാ സെക്രട്ടറി അഷ്‌റഫ് വൈലത്തൂർ സംസാരിച്ചു. ഫ്രറ്റേണിട്ടി ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, ജില്ലാ സെക്രട്ടറി ഫായിസ്, സി വി ഖലീൽ, ഇസ്മായിൽ കെ ഖദീജ എം. എം, മുഹമ്മദ് അബ്ദുറഹിമാൻ ടി. വി. എന്നിവർ സംസാരിച്ചു..