പൊന്നാനിയിൽ വീണ്ടും ലഹരി വേട്ട..3 ഗ്രാം MDMA ഉൾപടെ ഇത്തവണ പിടിയിൽ ആയത് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി സ്വദേശികൾ..
പൊന്നാനിയിൽ ഇന്ന് പുലർച്ചെ ഇൻസ്പെക്ടർ ജലീൽ കറുതേടത്തിൻ്റെ നേതൃത്വത്തിൽ ഉള്ള പോലിസ് സംഘം 3 ഗ്രാം MDMA ലഹരിയുമായി 2 യുവാക്കളെയാണ് പിടികൂടിയത്. പൊന്നാനി സ്വദേശിയായ ഒരാൾ സ്ഥലത്ത് നിന്ന് ഓടിപ്പോയി.
ഇന്ന് പുലർച്ചെ തീരദേശ മേഖലകളിൽ ലഹരി വിൽപനക്കാരെ കുറിച്ച് പോലിസ് നിരീക്ഷണം നടത്തി വരവേ മുല്ല റോഡിൽ നിന്നും ആണ് നിർത്തിയിട്ട കാറിൽ 2 പേരും പരിസരത്ത് ഒരാളും നില്കുന്നത് കണ്ട് പോലിസ് ആളുകളെയും വാഹനവും പരിശോധിച്ചതിൽ 3 ഗ്രാം MDMA ഉൾപടെ മട്ടാഞ്ചേരി താടിക്കൽ റിസ്‌വാൻ 34 വയസ്സ് ഫോർട്ട് കൊച്ചി കൂരിക്കുഴിയിൽ അധീർ 24 വയസ്സ് എന്നിവരെ പോലീസ് സംഘം പിടികൂടിയത്..
പൊന്നാനി സ്വദേശിയായ ഒരാൾ ഓടി പോയി.ഓടിപ്പോയ പ്രതിയെ കുറിച്ച് പോലീസ് സംഘം അന്വേഷണം തുടങ്ങി.പുതുവർഷത്തിൽ വെളിയങ്കോട് നിന്നും 3 ഗ്രാം MDMA ഉൾപടെ അക്രമ കേസിലെ പ്രതിയെയും സുഹൃത്തിനെയും പൊന്നാനി പോലിസ് പിടികൂടിയിരുന്നു.
പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് ,എസ്ഐ മാരായ അനിൽ. ടി.ഡി ,ഷിജിമോൻ. ടി.പി ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജു കുമാർ,നാസർ,പ്രശാന്ത് കുമാർ ,സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ് , സജീവ്, മന്മഥൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്..