PWD ഓഫീസ് യൂത്ത് കോൺഗ്രസ്സ് ഉപരോധിച്ചു.

ponnani channel
By -
1 minute read
0
PWD ഓഫീസ് യൂത്ത് കോൺഗ്രസ്സ് ഉപരോധിച്ചു.

പൊന്നാനി : ജലമിഷൻ്റെ ഭാഗമായി പൊളിച്ച പെരുമ്പടപിലെ പാറ- കുണ്ടിച്ചിറ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ PWD റോഡ് സെഷൻ AE യെ ഉപരോധിച്ചു. 

4:30 യോടു കൂടിയാണ് പ്രവർത്തകർ കൂട്ടമായി എത്തി കുത്തിയിരുന്ന് ഉപരോധ സമരം ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ദിൻഷാദ് എം.എ സമരത്തിന് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി റംഷാദ് ഉദ്ഘാടനം നിർവഹിച്ചു. 

ജില്ല സെക്രട്ടറി കെ.പി റാസിൽ, വിനു എരമംഗലം,അൻസാർ മനാഫ്,
ജയപ്രസാദ്, ആദർശ് കെ ധരൻ, അർഷാദ് വി , സൈദ് നൈതല്ലൂർ, അലി ചെറവത്തൂർ തുടങ്ങിവർ പങ്കെടുത്തു. 5:30 വരെ സമരം തുടർന്നപ്പോൾ ജീവനക്കാരും ബുദ്ധിമുട്ടിലായി. 

തുടർന്ന് വാട്ടർ അതോറിറ്റിയുമായി കൂടിയാലോചിച്ച് നാളെ 7.12025 ന് പണി ആരംഭിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സ്ഥലത്ത് പൊന്നാനി സിഐടെ നേതൃത്വത്തിലുള സംഘവും സ്ഥലത്തെത്തിയിരുന്നു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)