തൊഴിൽ സംരഭർക്കായി സംരഭക സഭ സംഘടിപ്പിച്ചു.
പുതിയ തൊഴിൽ സംരഭങ്ങൾ ആരംഭിക്കുന്നതിനും , നിലവിലുള്ള സംരഭങ്ങൾ മെച്ചപ്പെടുത്തി വിപുലീകരിക്കുന്നതിനും സന്നദ്ധരായ നഗരസഭ പ്രദേശത്തെ സംരഭകർക്കായി പൊന്നാനി നഗരസഭയുടേയും സംസ്ഥാന വ്യവസായ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ സംരഭക സഭ സംഘടിപ്പിച്ചു.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉത്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അദ്ധ്യക്ഷത വഹിച്ചു.
സംരഭകൾക്ക് വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതിപത്രം, പുതിയ സംരഭകർക്കുള്ള ധനസഹായത്തിനുള്ള ചെക്കുകൾ എന്നിവ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.
ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർ അനുശ്രീ, ഫിഷറീസ് എക്സ് ടെൻഷൻ ഓഫീസർ അമൃത, വ്യവസായ ഓഫീസർ പ്രതീഷ്, കേരള ഗ്രാമീൺ ബാങ്ക് മാനേജർ സൂര്യ ,ആക്സിസ് ബാങ്ക് മാനേജർ വെങ്കിട്ട് , എന്നിവർ വിവിധ അനുമതികൾ സംബന്ധിച്ച
നടപടിക്രമങ്ങൾ, വായ്പ സ്കീമുകൾ എന്നിവ സംബന്ധിച്ചും ബോധവത്കരണ ക്ലാസ്സുകൾ നൽകി.
കൗൺസിലർമാരായ അശോകൻ , അബ്ദുൽ സലാം' ഷാഫി, സുധ, നസീമ എന്നിവരും
നൂറോളം സംരഭകരും പങ്കെടുത്തു.
പ്രതീഷ് സ്വാഗതവും ശിൽപ നന്ദിയും പറഞ്ഞു.