യാസിർ അറഫാത്ത്
മുട്ടനൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
തിരൂർ പുറത്തൂർ മുട്ടനൂരിലെ ചെറച്ചൻ വീട്ടിൽ കളത്തിൽ മുഹമ്മദ് ബാവയുടെ മകൻ യാസിർ അറഫാത്ത് (43) ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.ഒമാൻ
ബർക്ക സനയ്യയിലെ ത്വയ്‌ബ ലോജിസ്റ്റിക്സ് സർവീസ് എന്ന കാർഗോ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
നെഞ്ചു വേദന അനുഭവപ്പെട്ട് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് ആറു മാസം മുമ്പാണ് ഒമാനിൽ തിരിച്ചെത്തിയത്.
മാതാവ് കദീജ രാങ്ങാട്ടൂർ.
ഭാര്യ അജിഷ തൃപ്രങ്ങോട് ആനപ്പടി.
മക്കൾ : ജദ് വ, ഐറ ( രണ്ടുപേരും പുറത്തൂർ ജി.എം.എൽ.പി സ്ക്കൂൾ വിദ്യാർഥിനികൾ ), .
സഹോദരങ്ങൾ : അബ്ദുൽ അഹദ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ ചെന്നൈ ), അബ്ദുന്നാഫി (ഫ്രീലാൻസ് സൊല്യൂഷൻസ് ആശുപത്രിപ്പടി), ഷമീമ, ജഷീമ.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.