പൊന്നാനി : ഇടതു സർക്കാർ ഒരു കോടി അമ്പത്തിഏഴു ലക്ഷം രൂപ വകയിരുത്തിയ പുനർ ഗേഹം പദ്ധതി യുടെ ഭാഗമായ പൊന്നാനിയിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട സീവെജ് ട്രീറ്റ്മെന്റ് പ്ലാന്റിന് തറകല്ലിട്ടിട്ടു ഫെബ്രുവരി 2നു രണ്ടാണ്ട് തികയുകയാണ്.
65 ലക്ഷം രൂപക്ക്
ഐ ർ ടി സി ടെൻഡർ എടുക്കുകയും എന്നാൽ പകുതിയിലധികം പണി പൂർത്തിയാക്കിയ കമ്പനിക്ക് സർക്കാർ നൽകിയത് വെറും പത്തൊൻപതു ലക്ഷം രൂപയാണ്. ബാക്കിതുക ലഭിക്കുമോ എന്ന കമ്പനിയുടെ ആശങ്കയിൽ സീവെജ് പ്ലാന്റ് നിർമാണം നിശ്ചലാ വസ്ഥയിലാണ്.
നിർമാണപ്രവർത്തികൾ വൈകിക്കുന്നത് സാധാരണക്കാരായ 128 കുടുംബങ്ങളോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണ്. ഇത് അനുവദിക്കാൻ കഴിയില്ല എന്നും ആവശ്യമായ ഇടപെടൽ നടത്താൻ നട്ടെല്ലില്ലാത്ത എം. ൽ.എ പൊന്നാനിക്ക് അപമാനമാണ് എന്നും sdpi പൊന്നാനി മുനിസിപ്പൽ കമ്മിറ്റി കുറ്റപ്പെടുത്തി.
ഒപ്പം തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട കടൽ ഭിത്തിനിർമ്മാണം എവിടെയും പൂർത്തിയായിട്ടില്ല. ഉപയോഗശൂന്യമായികിടക്കുന്ന 101 കോളനി, താലൂക്കാശുപത്രിയിലെ ഡോക്ടർന്മാരുടെ കുറവുകൾ, ആയൂർവേദ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറില്ലാത്തതും സ്റ്റാഫുകളുടെ കുറവും, കാലങ്ങളായി പൊന്നാനിയിലെ റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. കേവലം ഹൈവേയുടെ നിർമ്മാണം ഭാഗികമായി പൂർത്തീകരിച്ചു ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. മുനിസിപ്പലിറ്റിയിലെ വാർഡുകൾ പരിശോധന നടത്തിയാൽ റോഡുകളുടെ നിജസ്ഥിതി ബോധ്യമാവും എന്നും യോഗം അഭിപ്രായപ്പെട്ടു.ഫ്ലാറ്റ് മായി ബന്ധപ്പെട്ട് സർക്കാർ 22ലക്ഷം രൂപ വകയിരുത്തിയ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥലം ഏറ്റെടുക്കൽ പോലും വൈകുന്നത് പൊന്നാനി മുനിസിപ്പാലിറ്റിയുടെ കെടുകാര്യസ്ഥത വെളിവാക്കുകയാണ്.
പൊന്നാനിയോടുള്ള തുടർച്ചയായ അവഗണന അവസാനിപ്പിക്കാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് sdpi നേതൃത്വം നൽകുമെന്നും മുനിസിപ്പൽ ഭാരവാഹികൾ
അറിയിച്ചു.
മുനിസിപ്പൽ പ്രസിഡന്റ് പി. പി. സക്കീർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി മുത്തലിബ്, വൈസ് പ്രസിഡന്റ് ജമാലുദ്ധീൻ, ജോയിന്റ് സെക്രട്ടറി അജ്മൽ,ട്രഷറർ ഫൈസൽ ബിസ്മി, മുസ്തഫ , ഇബ്രാഹിം, ഖാദർ എന്നിവർ പങ്കെടുത്തു.