തീരദേശ ശുചിത്വ മാലിന്യമുക്ത കർമ്മ പരിപാടി കാര്യക്ഷമമാക്കും.

ponnani channel
By -
1 minute read
0

മാലിന്യമുക്ത നവകേരളം കർമ്മ പരിപാടിയുടെ ഭാഗമായി നഗരസഭയിലെ കാനോലി കനാലിന് പടിഞ്ഞാറ് ഭാഗത്തുള്ള 

തീരദേശ വാർഡുകൾ സമ്പൂർണ മാലിന്യമുക്ത പ്രദേശമായി പ്രഖ്യാപിക്കുന്നതിന് ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനുള്ള അതി തീവ്ര കർമ്മ പരിപാടികൾക്ക് രൂപരേഖയായി.

തീരദേശ വാർഡുകളിലെ വിദ്യാലയങ്ങളിലെ അധ്യാപക രക്ഷാകർതൃ സമിതികൾ, മഹല്ല് കമ്മറ്റികൾ, സാനിട്ടേഷൻ കമ്മറ്റികൾ, കുടുംബശ്രീ അയൽ കൂട്ടങ്ങൾ, ആരോഗ്യ ജാഗ്രത സമിതികൾ, 

കലാ-കായിക സാംസ്കാരിക സംഘടനകൾ, വാട്സാപ്പ് കൂട്ടായ്മകൾ, വിദ്യാലയങ്ങളിലെ ഹരിത ക്ലബ്ബുകൾ, സ്കൗട് & ഗൈഡ് NSS വളണ്ടിയർമാർ , വിവിധ രാഷ്ട്രീയ- യുവജന സംഘടനകൾ 

എന്നിവയുടെ കൂട്ടായപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി ,ഭവന സന്ദർശനം, ബൈക്ക് റാലി, ശുചിത്വ സന്ദേശ പദ യാത്ര, കാനോലി കനാലിൽ ശുചിത്വ തോണി യാത്ര, മൈക്ക് പ്രചരണം,

 തെരുവ് നാടകം, ബോധവത്കരണ കാമ്പയിൻ എന്നിവ സംഘടിപ്പിക്കും..
എല്ലാ വിദ്യാലയങ്ങളിലും ശുചിത്വ അസംബ്ലി ചേരും. വിദ്യാർത്ഥികൾക്കായി വിവിധ വിഷയാധിഷ്ഠിത മത്സരങ്ങൾ സംഘടിപ്പിക്കും.

തീരദേശ വീടുകളിൽ മാലിന്യ സംസ്കരണ ഉപാധികൾ ലഭ്യമാക്കും.


കർമ്മ പരിപാടി തയ്യാറാക്കുന്നതിന് നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉത്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ഷീന സുദേശൻ അധ്യക്ഷത വഹിച്ചു.

 നഗരസഭ സെക്രട്ടറി സജി റൂൺ വിശദീകരണം നടത്തി. വാർഡ് കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ , അദ്ധ്യാപകർ,സ്കൂൾ പി.ടി.എ പ്രസിഡണ്ട്മാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി സംഘടന പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ,

 മഹല്ല് കമ്മറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ സ്വാഗതവും ഇക്ബാൽ മഞ്ചേരി നന്ദിയും പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)