ക്രൂരവും ഭീകരവുമായ പ്രത്യാഘാതങ്ങളുമായി മദ്യ-മയക്കു വസ്തുക്കളുടെ വ്യാപനംസകല സീമകളും ഭേദിച്ചു മുന്നേറുന്ന
സാഹചര്യത്തിലും മദ്യ ഫാക്ടറി തന്നെ ആരംഭിക്കുന്നതുൾപ്പെടെ ലഹരി സാർവ്വത്രികമാക്കുന്ന വികലവും വിചിത്രവുമായ സമീപനം
അത്യന്തoഗുരുതരമായിക്കാണണമെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന ട്രഷറർ സിദ്ധീഖ് മൗലവി അയിലക്കാട് അഭിപ്രായ പ്പെട്ടു. ഈ മഹാവിപത്തിനെ പ്രതിരോധിക്കുന്നതിന്
വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മക്കു രൂപം നൽകി. ശക്തമായ ബഹുജനമുന്നേറ്റം രൂപപ്പെടുത്തുമെന്ന്. മാവേലിക്കര ബിഷപ്പിന്റെനേതൃത്വത്തിൽ പ്രോഫസർ ടി.എം. രവീന്ദ്രൻ ഇയ്യച്ചേരി
കുഞ്ഞികൃഷ്ണൻ സിദ്ധീഖ് മൗലവി. അയിലക്കാട് . പ്രോഫ: വിൻസന്റ് മാളിയേക്കൽ. തുടങ്ങിയവർ മാവേലിക്കരബിഷപ്പ് ഹൗസിൽ നടന്ന സംയുക്ത ചർച്ചയിൽ പദ്ധതികളാവിഷ്കരിച്ചു.
ഫെബ്രവരി 7 ന് . തൃശൂരിൽ നടക്കുന്ന സംയുക്ത സംഗമത്തിൽ. പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.