ദേശീയ - കായിക താരങ്ങളെയും സംസ്ഥാന കലാ ശാസ്ത്ര രംഗങ്ങളിൽ മികവ് പുലർത്തിയവരെയും ആദരിച്ചു

ponnani channel
By -
1 minute read
0
ദേശീയ - കായിക താരങ്ങളെയും സംസ്ഥാന കലാ ശാസ്ത്ര രംഗങ്ങളിൽ മികവ് പുലർത്തിയവരെയും ആദരിച്ചു

ആലത്തിയൂർ കെ. എച്ച്. എം. എച്ച്. എസ്. എസ് ൽ ദേശീയ സംസ്ഥാന തലങ്ങളിൽ കായിക മേളയിലും, കലോത്സവത്തിലും ശാസ്ത്രമേളയിലും മികവ് പുലർത്തിയ കുട്ടികളെ ആദരിച്ചു.

കായിക അധ്യാപകനായ എം ഷാജിർ, കോച്ചുമാരായ റിയാസ്, ഷാജഹാൻ എന്നിവരെയും അനുമോദിച്ചു. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശാലിനി ഉദ്ഘാടനം നിർവഹിച്ചു. 

പി ടി എ പ്രസിഡന്റ് എൻ ഗഫൂർ അധ്യക്ഷനായി. മുൻ കേരള കോച്ച് ടോമി ചെറിയാൻ മുഖ്യാതിഥി യായി. വാർഡ് മെമ്പർ സുരേഷ്, പ്രധാനാധ്യാ പിക എം ബിന്ദു, പി ടി എ വൈസ് പ്രസിഡന്റ് ഷാഫി വാക്കയിൽ,എസ് എം സി ചെയർമാൻ ടി എൻ ഷാജി, 

സ്റ്റാഫ്‌ സെക്രട്ടറി ജംഷീർ ബാബു, വെൽഫെയർ ചെയർമാൻ ശംസുദ്ധീൻ എന്നിവർ ആശംസയും പ്രിൻസിപ്പൽ സോണിയ സി വേലായുധൻ സ്വാഗതവും കെ സതീദേവി നന്ദിയും പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)