കായിക മേളയിൽ ഓവറോൾ ചാമ്പ്യന്മാരായ പള്ളപ്രം എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.

ponnani channel
By -
0
കായിക മേളയിൽ ഓവറോൾ ചാമ്പ്യന്മാരായ പള്ളപ്രം എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.

പൊന്നാനി ഉപജില്ല കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ പള്ളപ്രം എ.എം.എൽ.പി സ്കൂളിലെ കായിക പ്രതിഭകൾക്ക് പി.ടി.എ യുടെ അനുമോദനം.  ഉപജില്ലയിലെ അമ്പതോളം സ്കൂളുകൾ പങ്കെടുത്ത മേളയിലാണ് പള്ളപ്രം സ്കൂളിലെ കുട്ടികൾ ചരിത്ര നേട്ടം കൊയ്തെടുത്തത്. 39 പോയിൻ്റ്  നേടി ഓവറോൾ ഒന്നാം  സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് മെഡലുകളും സ്കൂൾ വക മെമൻ്റോകളും സമ്മാനിച്ചു. 

നഗരസഭാ കൗൺസിലർ വി.പി സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് വി റിയാസ് അധ്യക്ഷനായി. ജൂലിഷ് എബ്രഹാം ടീച്ചർ സ്വാഗതവും ദിപു ജോൺ നന്ദിയും പറഞ്ഞു.

പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ റസീന കെ,  റസീന പി, അധ്യാപകരായ നിത ജോയ്, റഫീഖ്, ബൈജു, റിയാസ്, സൽമ, സജ്ന, റോഷ്നി, അഫിയ നേതൃത്വം നൽകി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)