പൊന്നാനി നഗരസഭ മാലിന്യമുക്ത നവകേരളം, സ്വച് സർവ്വേക്ഷൻ പരിപാടികളുടെ ഭാഗമായി നിളയോര പാതയിൽ പുഴ മുറ്റം ബാല സൗഹൃദ പാർക്കിൽ പാഴ്മരതടിയിൽ തീർത്ത "അനാക്കോണ്ട " പാർക്കിലെത്തുന്ന കുട്ടികൾക്കും മുതിർന്നർക്കും കാതുകകരമായ വിസ്മയ കാഴ്ചയാവുകയാണ്.
മാലിന്യ കൂമ്പാരമായി കിടന്ന സ്ഥലത്ത്, കുട്ടികളുടെ വിനോദോപാധികൾ സ്ഥാപിച്ചു കൊണ്ടാണ് നഗരസഭ ബാല സൗഹൃദ പുഴ മുറ്റം പാർക്ക് ആയി മാറ്റിയത്. അനാക്കോണ്ടയുടെ വരവോടെ കൗതുക കാഴ്ച കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചുവരുകയാണ്.
"അനാക്കോണ്ട " യുടെ ശില്പം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അനാച്ചാദനം ചെയ്തു.
ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ഷീന സുദേശൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല , മരാമത്ത് സ്ഥിരം സമിതി ചെയർമാൻ ഒ.ഒ ഷംസു എന്നിവർആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ സ്വാഗതവും കൗൺസിലർ സുധ നന്ദിയും പറഞ്ഞു.
കൗൺസിലർമാരായ വി.എസ് അശോകൻ , വി.പി സുരേഷ്, റീന പ്രകാശൻ ,അബ്ദുൽ സലാം, ഇക്ബാൽ, ബീവി, മിനി ജയപ്രകാശ്, അയിഷ അബ്ദു , സുഗുണൻ , സുധ, പ്രബീഷ് , നസീമ, സവാദ്, നിഷാദ്, സൈഫു, ജംഷീന , സീനത്ത് എന്നിവരും സഞ്ചാരികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.