ജനസാഗരമായി ഐ.എസ്.എസ് കിഡ്സ്‌ ഫെസ്റ്റ്...

ponnani channel
By -
1 minute read
0
പൊന്നാനി : ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ 2024-25 അധ്യയന വർഷത്തിലെ കിഡ്സ്‌ ഫെസ്റ്റ് & അവാർഡ് ദാന ചടങ്ങ് “എക്സ്പ്ലോറിക '25” വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മാറി. കെ.ജി വിഭാഗം മുതൽ നാലാം ക്ലാസ്സ്‌ വരെയുള്ള 430 വിദ്യാർത്ഥികളുടെ വ്യത്യസ്തവും വൈവിധ്യവുമായ കലാപരിപാടികൾ അരങ്ങേറി...

2024-2025 അധ്യയന വർഷത്തിലെ ദേശീയ സംസ്ഥാന തല തൈഖോണ്ടോ പ്രതിഭകൾ, എൽ.എസ്.എസ് & യു.എസ്.എസ് ജേതാക്കൾ, ഹിക്മ,ലീപ് & മജ്‌ലിസ് പരീക്ഷകളിലെ സംസ്ഥാന തല ടോപ്പേഴ്സ്, വിദ്യാ കൗൺസിൽ ഇൻസ്പിറോ ഖുർആൻ ഫെസ്റ്റ് സംസ്ഥാന തല വിജയികൾ തുടങ്ങിയ 45 വിദ്യാർത്ഥികളെ ആദരിക്കുന്ന അനുമോദന സംഗമവും നടന്നു...

അവാർഡ് ദാന ചടങ്ങ് പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം സംഗമം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എസ് പ്രസിഡന്റ്‌ പി.വി അബ്ദുൽ ലത്തീഫ് അധ്യക്ഷനായ സംഗമത്തിൽ പൊന്നാനി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജലീൽ കറുത്തേടേത്ത്, നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.ഒ ശംസു, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മേഖല നാസിം എം.സി നസീർ, പൊന്നാനി നഗരസഭ വാർഡ് കൗൺസിലർമാരായ എ. അബ്ദുസലാം, സൈഫു പൊന്നാനി, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പൊന്നാനി ഏരിയ പ്രസിഡന്റ്‌ പി. അബ്ദുസലാം, ഹയർ സെക്കണ്ടറി പി.ടി.എ പ്രസിഡന്റ്‌ സലീം വെള്ളക്കടവിൽ, സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ ഫിറോസ്, എം.പി.ടി.എ പ്രസിഡന്റ്‌ രമിത, ഐ.എസ്.എസ് ജനറൽ സെക്രട്ടറി എം. മുഹമ്മദ്‌ മാസ്റ്റർ, വൈസ് പ്രസിഡന്റ്‌ പി. മുഹമ്മദ്‌ പൊന്നാനി, ജോയിന്റ് സെക്രട്ടറി ഇ.വി മുഹമ്മദ്‌ ഹനീഫ, വർക്കിംഗ് കമ്മിറ്റി മെമ്പർ ഡോ. പി.വി ഹബീബ് റഹ്‌മാൻ, ഐ.എസ്.എസ് പ്രിൻസിപ്പാൾ പി.കെ അബ്ദുൽ അസീസ്, അക്കാഡമിക് കോർഡിനേറ്റർ പി.വി അബ്ദുൽ ഖാദർ, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ മുഹമ്മദ്‌ ശിഹാബുദ്ധീൻ, ഹെഡ്മിസ്ട്രസ്സ് പി. ഗീത, യു.പി വിഭാഗം അക്കാഡമിക് കൺവീനർ കെ.ബി ഉബൈദ, എൽ.പി വിഭാഗം അക്കാഡമിക് കൺവീനർ റാബിയ സൈനുദ്ധീൻ, സ്റ്റാഫ് സെക്രട്ടറി കെ.വി ഫൈസൽ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു...

അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി മുഹമ്മദ്‌ ഫിസാനിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച സംഗമത്തിൽ ഹെഡ്മിസ്ട്രസ്സ് പി. ഗീത സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി കെ.വി ഫൈസൽ നന്ദിയും പറഞ്ഞു...
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)