കേരള മദ്യ നിരോധന സമിതി പ്രതിഷേധിച്ചു
തിരുന്നാവായ : തിരുന്നാവായയിൽ
ടൂറിസത്തിൻ്റെ മറവിൽ ബിയർ - വൈൻ പാർലറുകൾ ആരംഭിക്കുന്നത് റദ്ദാക്കണമെന്ന് കേരള മദ്യനിരോദന സമിതി തിരുന്നാവായ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കുടുംബ സമേതം ഉല്ലാസത്തിന് വേണ്ടി വരുന്ന പ്രദേശിക ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പരിധിയിൽകൂടി മദ്യം ഒഴുക്കാനുള്ള സർക്കാറിൻ്റെ നീക്കം അപകടകരമാണെന്നും
കെ ടി ഡി സി യുടെ ബിയർ പാർലറുകൾ ഘട്ടം ഘട്ടമായി ബാറുകളാക്കി മാറ്റുന്നതിനെ
തിരെ സമൂഹം ഒറ്റകെട്ടായി നേരിടണമെന്നും അഭിപ്രായപ്പെട്ടു.
തിരുന്നാവായയിൽ ബിയർ പാർലർ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുകയാണെങ്കിൽ ശക്തമായ സമര പരിപാടി കളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു.
തിരുന്നാവായ ഗാന്ധിസ്മാരകത്തിനു സമീപം സംഘടിപ്പിച്ച പ്രതിഷേധം മലപ്പുറം ജില്ലാ മദ്യ നിരോധന സമിതി പ്രസിഡൻ്റ് മജീദ് മാടമ്പാട്ട് ഉദ്ഘാടനം ചെയ്തു. മുഹമ്മദലി മുളക്കൽ അധ്യക്ഷത വഹിച്ചു. ജലീൽ വൈര
ങ്കോട് പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. തിരൂർ താലൂക്ക് സെക്രട്ടറി വി.പി. കുഞ്ഞു ,ഓർഗനൈസർ ബി.പി. സഹീർ, ഭാരവാഹികളായ പൊറ്റമ്മൽ കോയാമുട്ടി എന്ന ബാവ,
ഇ.പി.എ.ലത്തീഫ്, സി.പി. മൊയ്തീൻ,
കുഞ്ഞീൻ കൈത്തക്കര, സി.പി. മൊയ്തീൻ കുട്ടി, കെ.കെ. കലാം,
യു. ഷിഹാബുദ്ധീൻ, സി.വി. അബ്ദുൽ റൗഫ് , സി.പി. ഹമീദ്, റഫീഖ് അജിതപ്പടി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: തിരുന്നാവായയിൽ
ടൂറിസത്തിൻ്റെ മറവിൽ ബിയർ - വൈൻ പാർലറുകൾ ആരംഭിക്കുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മദ്യനിരോദന സമിതി ഗാന്ധി സ്മാരകത്തിനു സമീപം നടത്തിയ പ്രതിഷേധം.