ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വുമൺ ഓഫ് വണ്ടർ ലീഡർഷിപ്പ് എക്സലൻസ് അവാർഡ് അക്ബർ ഹോളിഡേയ്സ് സി ഇ ഒ ബേനസീർ നാസറിന്
അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (TAAI ) ഏർപ്പെടുത്തിയ 2025 ലെ വുമൺ ഓഫ് വണ്ടർ ലീഡർഷിപ്പ് എക്സലൻസ് അവാർഡ് അക്ബർ ഹോളിഡേഴ്സ് സി ഇ ഒ യും ഡയറക്ടറുമായ ബേനസീർ നാസറിന്. ട്രാവൽ ആൻ്റ് ടൂറിസം, മേഖലയിലെ മികച്ച നേട്ടങ്ങളൾക്കാണ് അവാർഡ്. ഡൽഹിയിൽ നടന്ന ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷ ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി . യാത്രാ ടൂറിസം വ്യവസായത്തിലെ ശ്രദ്ധേയമായ സംഭാവനകൾക്കും നേതൃത്വത്തിനും ഇന്ത്യയിലുടനീളമുള്ള പ്രഗത്ഭരായ സ്ത്രീകളെ ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആദരിക്കുന്നുണ്ട്. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം സംരംഭകർക്ക് വലിയ പിന്തുണയാണ് നൽകുന്നതെന്നും ബേനസീർ നാസർ പറഞ്ഞു. അക്ബർ ഹോളിഡേയ്സിനെ ഉയരങ്ങളിലേക്ക് നയിച്ച ആത്മ സമർപ്പണത്തിനും വൈദഗ്ദ്ധ്യത്തിനുള്ള അഭിമാനകരമായ ബഹുമതിയാണ് ബേനസീർ നാസറിന് ലഭിച്ചതെന്ന് അക്ബർ ട്രാവൽ ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വാർത്ത കുറിപ്പിൽ അറിയിച്ചു.