തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിലെ 2024- 25 അധ്യയന വർഷത്തെ പാഠ്യേതര പ്രവർത്തനങ്ങളുടെ സമാപനം സ്കൂളിൽ സംഘടിപ്പിച്ചു. സ്ക്കേറ്റിങ്, ക്ലാസിക്കൽ ഡാൻസ്, സംഗീതം, കരാട്ടെ, തായ്‌ക്കൊണ്ടോ, ചിത്രരചന, ടേബിൾ ടെന്നീസ്, ഉപകരണ സംഗീതം തുടങ്ങിയവ സ്കൂളിലെ പാഠ്യേതര വിഭാഗത്തിൽപ്പെടുന്നു.എം ഇ എസ് സ്റ്റേറ്റ് എക്സിക്യൂട്ടീവും സ്കൂൾ ട്രഷററുമായ അബ്ദുൽ ജലീൽ കെ. പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് അധ്യക്ഷനായിരുന്നു.
"പഠനത്തോടൊപ്പം പാഠ്യേതര മേഖലകളിലും പരിശീലനം നേടണം" എന്ന് അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ മധുസൂദനൻ വി.പി സ്വാഗതം പറഞ്ഞു . സ്കൂൾ സെക്രട്ടറി സലാം പി ലില്ലിസ് തന്റെ മുഖ്യപ്രഭാഷണത്തിൽ, ഇതുവരെ പഠിച്ചെടുത്ത കാര്യങ്ങളിൽ പരിശീലനംതുടർന്നു കൊണ്ടുപോകാൻ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. വൈസ് ചെയർമാൻ റഷീദ് പി എ, ജോയിന്റ് സെക്രട്ടറി നജുമുദ്ധീൻ കല്ലിങ്ങൽ, വൈസ് പ്രിൻസിപ്പൽ ബെന്നി പി ടി, സെക്കൻഡറി ഹെഡ്മാസ്റ്റർ മുജീബ് റഹ്മാൻ, കായിക വകുപ്പ് മേധാവി അജേഷ് പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ സ്കൂൾ സി സിഎ കോഡിനേറ്റർ ഷിബു പി പി നന്ദി പ്രകാശിപ്പിച്ചു.