ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂം സ്മാരക
ഭാഷാ പഠന കേന്ദ്രം യഥാർത്ഥ്യമാകുന്നു.
മാർച്ച് 13 ന് വൈകീട്ട് നാല് മണിക്ക്
ബഹു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി
ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും .
വിദേശത്ത് ജോലി തേടി പോകുന്നവർക്ക്
ഭാഷാ പരിജ്ഞാനം ഉറപ്പാക്കുക
എന്നതാണ് ഭാഷാ പഠന കേന്ദ്രം കൊണ്ട്
ലക്ഷ്യം വെക്കുന്നത് . തുടക്കത്തിൽ അറബി,
ജർമൻ ഭാഷകളാണ് പഠിപ്പിക്കുന്നത് .
പിന്നീട് ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ,
ചൈനീസ്, ജാപ്പനീസ് എന്നീ ഭാഷകളും
ഓഫ് ലൈൻ, ഓൺ ലൈൻ ക്ലാസുകളിലൂടെ
ലഭ്യമാക്കുകയും ചെയ്യും. ഉദ്ഘാടന
പരിപാടിക്ക് മുന്നോടിയായി ഇന്ന് ഐ.സി.എസ്.ആറിൽ വെച്ച്
സംഘാടക സമിതി രൂപീകരണ യോഗം
ചേർന്നു . യോഗത്തിൽ പൊന്നാനി നഗരസഭ
ചെയർമാൻ ശ്രീ. ശിവദാസ് ആറ്റുപുറം,
മലയാളം സർവ്വകലാശാല രജിസ്ട്രാർ
ഡോ. കെ.എം. ഭരതൻ, ഐ.സി.എസ്.ആർ
കോർഡിനേറ്റർ പ്രൊഫ. ഇമ്പിച്ചിക്കോയ
തങ്ങൾ, പൊന്നാനി വലിയ ഖാളി
മുത്തുക്കോയ തങ്ങൾ, ഉസ്താദ്
കാസിംക്കോയ,മുൻ നഗരസഭ ചെയർമാൻ
സി.പി. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു .
പി. നന്ദകുമാർ MLA ചെയർമാനും
ഡോ. കെ.എം ഭരതൻ കൺവീനറായും
101 അംഗ സംഘാടക സമിതി രൂപീകരിച്ചു .