മാറഞ്ചേരി:
കേന്ദ്രസർക്കാർ പാർലമെൻറിൽ പാസാക്കിയ വഖഫ് നിയമഭേദഗതി ബിൽ മുസ്‌ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണെന്നും പൗരത്വ നിയമ ഭേദഗതിയുടെ തുടർച്ചയാണെന്നും ഈ വംശീയ ഭീകര നീക്കം തെരുവിൽ ചെറുക്കുമെന്നും ഫ്രറ്റേണിറ്റി പൊന്നാനി മണ്ഡലം സെക്രട്ടറി മുബഷിറ അഭിപ്രായപ്പെട്ടു. '
വഖഫ് ഭേദഗതി ബിൽ: മുസ്‌ലിം വംശഹത്യ ലക്ഷ്യം വച്ചുള്ള സംഘപരിവാർ പദ്ധതികളെ ചെറുക്കുക' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പൊന്നാനി മണ്ഡലം കമ്മിറ്റി നടത്തിയ യുവജന പ്രതിരോധ സംഗമത്തിൽ വഖഫ് ഭേദഗതി ബിൽ കത്തിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിക്ക് മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജാബിർ, ഫറഹ്, ആഷിഖ് എന്നിവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍