കേന്ദ്ര വഖഫ് ബിൽ, മുസ്‌ലിം വംശഹത്യയുടെ തുടർച്ച: എസ്.ഐ.ഒ
പെരുമ്പടപ്പ്: വഖഫ് ഭേദഗതി ബില്ല് മുസ്‌ലിം വംശഹത്യ പദ്ധതിയുടെ ഭാഗമാണെന്നും മോദി ഗവൺമെൻ്റ് ചുട്ടെടുത്ത എൻ.ആർ.സി, സി.എ.എ കരിനിയമങ്ങളുടെ തുടർച്ചയിൽ,
സ്വത്തുക്കൾ അപഹരിച്ച് മുസ്‌ലീങ്ങളെ പുറന്തള്ളാനുള്ള നീചപദ്ധതിയാണിതെന്നും എസ്.ഐ.ഒ ജില്ലാ സമിതി അംഗം ആഷിഖ് നിസാർ അഭിപ്രായപ്പെട്ടു. '
കേന്ദ്ര വഖഫ് ബിൽ: മുസ്‌ലിം വംശഹത്യയുടെ തുടർച്ച' എന്ന് തലക്കെട്ടിൽ എസ്.ഐ.ഒ മാറഞ്ചേരി - പെരുമ്പടപ്പ് ഏരിയകൾ സംയുക്തമായി നടത്തിയ പ്രതിഷേധ പരിപാടിയിൽ വഖഫ് ഭേദഗതി ബിൽ കത്തിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ഐ.ഒ പെരുമ്പടപ്പ് ഏരിയ പ്രസിഡന്റ് ഹസിൻ ഷാൻ, മാറഞ്ചേരി ഏരിയ പ്രസിഡൻറ് നൗഷിർ അലി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍