ടി വൈ അരവിന്ദാക്ഷൻ മാസ്റ്റർ സ്മാരക കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.

ponnani channel
By -
0
ടി വൈ അരവിന്ദാക്ഷൻ മാസ്റ്റർ സ്മാരക കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.

പൊന്നാനി: കോളേജ് അധ്യാപകനും പൊതു പ്രവർത്തകനുമായിരുന്ന ടി വൈ അരവിന്ദാക്ഷൻ്റെ സ്മരണക്കായി പൊന്നാനിയിൽ കെട്ടിടം ഉയരുന്നു. ടി.വൈ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത്. നിളയോര പാതക്കരികിൽ കുറ്റിക്കാട് പ്രദേശത്ത് ട്രസ്റ്റ് വാങ്ങിയ നാല് സെൻ്റ് സ്ഥലത്താണ് കെട്ടിടം. ലൈബ്രറിയും നഴ്സറിയുടെ ഓഫീസും ഹാളും ചേർന്നതാണ് സ്മാരക കെട്ടിടം. 

 കെട്ടിട ശിലാസ്ഥാപനം കർമ്മം പി നന്ദകുമാർ എം.എൽ.എ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ എം.എം നാരായണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി. പി മുഹമ്മദ് കുഞ്ഞി, കെ. വിജയൻ, പി ഇന്ദിര, രജീഷ് ഊപ്പാല, സി. വി സുധ, കുഞ്ഞിമുഹമ്മദ് മാസ്റ്റർ, പ്രൊഫ ടി പി ഹബീബ് റഹ്മാൻ,മോഹനൻ കുറ്റിരി കെ.വി ബാബു എന്നിവർ സംബന്ധിച്ചു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)