ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
തീരുർ കൊട്ട് പഴംകുളങ്ങര, പറമ്പാട്ട് കുഞ്ഞി മൊയ്‌ദീൻ -റൂഖിയ ദമ്പതികളുടെ മകൻ നൗഷാദ് (45) നിര്യാതനായി.
കഴിഞ്ഞ ആഴ്ചയിൽ വീട്ടിനു മുന്നിൽ വെച്ച് ബൈക്കിൽ നിന്നും വീണു തലയ്ക്കു പരിക്കേറ്റ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ ഉച്ചക്ക് 3 മണിക്കാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ കോട്ടു ജുമാ മസ്ജിദ് കബർസ്ഥാനിൽ മറവു ചെയ്യും.
ഭാര്യ തസ്‌നീം (അധ്യാപിക - എം ഇ സ് സെൻട്രൽ സ്കൂൾ തീരുർ ) മക്കൾ - റീം ഫാത്തിമ (18} ആയിഷ (10) അയാൻ (8)
സഹോദരങ്ങൾ - നവാസ് , സുഹൈൽ (ദുബായ് ), റുബീന
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍