തീർത്ഥാടകൻ മരണപ്പെട്ടു

ponnani channel
By -
1 minute read
0

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനു പുറപ്പെടേണ്ടിയിരുന്ന മലപ്പുറം വെള്ളിയഞ്ചേരി ചേരിപ്പറമ്പ് സ്വദേശി താഴത്തെ പീടികയിൽ മുഹമ്മദ് റഫീഖ് (60) നിര്യാതനായി. മെയ് 19ന് പുലർച്ചെ ഒരു മണിക്ക് കരിപ്പൂരിൽ നിന്നും പുറപ്പെടുന്ന ഐ.എക്‌സ് 3015 നമ്പർ വിമാനത്തിലായിരുന്നു ഇവരുടെ യാത്രാ ഷെഡ്യൂൾ. ഭാര്യ സി.കെ ലൈലയോട് കൂടെയായിരുന്നു ഇവർ ഹജ്ജിന് അപേക്ഷ സമർപ്പിച്ചിരുന്നത്.
മഞ്ചേരി മരത്താണിയിൽ ശനിയാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിലാണ് ഇവർ മരണപ്പെട്ടത്. മണ്ണാർക്കാട് കല്ലടി ഹയർ സെക്കണ്ടറി സ്‌കൂളിലെ റിട്ടയേർഡ് പ്രിൻസിപ്പലാണ്.
മക്കൾ: ഡോ. റഷ, റന, റയാൻ. മരുമകൻ: ഡോ. കിനാൻ മഞ്ചേരി. 
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ചേരിപ്പറമ്പ് മസ്ജിദുൽ ഹുദയിൽ ജനാസ ഖബറടക്കി. തീർത്ഥാടകന്റെ നിര്യാണത്തിൽ സംസ്ഥാന ഹജജ് കമ്മിറ്റി അനുശോചിച്ചു. ഞായറാഴ്ച വൈകുന്നേരം ഹജ്ജ് ഹൗസിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ തീർത്ഥാടകനു വേണ്ടി പ്രത്യേക പ്രാർത്ഥന നടന്നു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)